Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ള്ള​ക്കെ​ട്ടി​ൽ...

വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ ബ​സ്​ യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
Rescued bus passengers stuck in flood
cancel
camera_alt

മ​ദീ​ന​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ അ​ണ്ട​ർ​പാ​സി​ൽ കു​ടു​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ

മ​ദീ​ന: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ഒ​ഴി​പ്പി​ച്ചു. മ​ദീ​ന​യി​ലെ പ്ര​ധാ​ന റോ​ഡി​ലെ അ​ണ്ട​ർ​പാ​സ്​​വേ​യി​ൽ കു​ടു​ങ്ങി​യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രെ​യാ​ണ്​ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്​. യാ​ത്ര​ക്കാ​രു​മാ​യി മ​ദീ​ന​യി​ലെ​ത്തി​യ ബ​സു​ക​ളാ​ണ് പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ​യി​ല്‍ അ​ണ്ട​ര്‍പാ​സി​ല്‍ രൂ​പ​പ്പെ​ട്ട വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. ഏ​റെ​നേ​രം ഗ​താ​ഗ​ത സ്തം​ഭ​നം കൂ​ടി​യാ​യ​തോ​ടെ ബ​സു​ക​ള്‍ക്ക് പു​റ​ത്തെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​രെ​ത്തി പു​റ​ത്തെ​ത്തി​ച്ച​ത്. യാ​ത്ര​ക്കാ​ര്‍ക്ക് ആ​ര്‍ക്കും പ​രി​ക്കി​ല്ല. മേ​ഖ​ല​യി​ൽ​ ക​ന​ത്ത മ​ഴ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ത്.

പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ ക​ന​ത്ത​തോ​ടെ വ്യാ​പ​ക നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വെ​ള്ളം നീ​ക്കം ചെ​യ്യ​ലും റോ​ഡു​ക​ൾ ശു​ചീ​ക​രി​ക്ക​ലും തു​ട​രു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി​യ​തു​കാ​ര​ണം പ​ല റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ണ്ടാ​യി. ജീ​സാ​നി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ര​ണ്ട്​ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Rescued bus passengers stuck in flood
Next Story