Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇരിക്കൂർ സ്വദേശി...

ഇരിക്കൂർ സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
ഇരിക്കൂർ സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു
cancel

റിയാദ്​: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ്​ റിയാദ്​ എക്​സിറ്റ്​ അഞ്ചി കിങ്​ഡം ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്​ചയായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഇന്ന്​ ഉച്ചക്ക്​ 12 ഓടെയായിരുന്നു അന്ത്യം. പിതാവ്​ ആശുപത്രിയിലായത്​ അറിഞ്ഞ്​ മകൻ ഷഹൽ നാട്ടിൽനിന്ന്​ സന്ദർശന വിസയിൽ ഇന്ന്​ രാവിലെ റിയാദിലെത്തിയിരുന്നു.

ആശുപത്രിയിലെത്തി പിതാവിനെ കണ്ട്​ മകൻ റൂമിലേക്ക്​ മടങ്ങിയശേഷമായിരുന്നു മരണം. ഹുസ്സൻ-ആയിശുമ്മ ദമ്പതികളുടെ മകനാണ്​ മരിച്ച മമ്മു. ഭാര്യ: സാബിറ, ഷഹലിനെ കൂടാതെ അസ്ന എന്ന മകളുമുണ്ട്​. മമ്മുവിന്റെ സഹോദരൻ റഫീഖ്​ റിയാദിലുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrikkurRiyadh Hospital
News Summary - Resident of Irikkur Passes Away in a Riyadh Hospital
Next Story