റെസ്ലിങ് താരങ്ങൾ ബലദിൽ
text_fieldsജിദ്ദ: വേൾഡ് റെസ്ലിങ് എൻറർടൈൻമെൻറിെൻറ (ഡബ്ല്യു.ഡബ്ല്യു.ഇ) റോയൽ റംബ്ൾ ഗുസ്തി മത്സരത്തിനെത്തിയ താരങ്ങൾ ജിദ്ദയിലെ പൈതൃകമേഖലയായ ബലദ് സന്ദർശിച്ചു. പ്രമുഖതാരങ്ങളായ മോജോ റൗളി, മാർക് ഹെൻറി എന്നിവരാണ് ബലദിലെ വാസ്തുവിദ്യ വിസ്മയങ്ങൾ കാണാനെത്തിയത്. സൗദിയുടെ ചരിത്രവും പാരമ്പര്യവും തിരിച്ചറിയുന്നതിനാണ് ഇവിടെ എത്തിയതെന്ന് അവർ പ്രതികരിച്ചു.
വെള്ളിയാഴ്ചയാണ് ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ 50 താരങ്ങൾ അണിനിരക്കുന്ന േഗ്രറ്റസ്റ്റ് റോയൽ റംബ്ൾ അരങ്ങേറുക. ടിക്കറ്റുകൾ wwe.sa എന്ന സൈറ്റ് വഴിയും ജനറൽ സ്പോർട്സ് അതോറിറ്റിയുടെ റിയാദ്, ദമ്മാം ഒാഫീസുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും. ജിദ്ദയിൽ റെഡ്സീ മാൾ, മാൾ ഒാഫ് അറേബ്യ, അൽ ആന്തലൂസ് മാൾ എന്നിവടങ്ങളിലും ലഭ്യമാണ്.
കിങ് അബ്ദുല്ല സ്േപാർട്സ് സിറ്റി സ്റ്റേഡിയത്തിലെ ടിക്കറ്റ് വിൽപന ബുധനാഴ്ച ആരംഭിക്കും. സൗദി ജനറൽ സ്പോർട്സ് അതോറിറ്റിയും ഡബ്ല്യു.ഡബ്ല്യു.ഇയും തമ്മിലുള്ള 10 വർഷത്തെ സഹകരണ കരാറിെൻറ ഭാഗമാണ് േഗ്രറ്റസ്റ്റ് റോയൽ റംബ്ൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.