ഫലസ്തീൻ പ്രശ്നപരിഹാരം: അറബ്, മുസ്ലിം രാജ്യങ്ങളുടെ ഏകോപനത്തിന് മുൻകൈയെടുക്കും -സൗദി കിരീടാവകാശി
text_fieldsറിയാദ്: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ അറബ്, മുസ്ലിം രാജ്യങ്ങളുടെ ഏകോപനത്തിന് സൗദി അറേബ്യ മുൻകൈയെടുക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ് ബിൻ സൽമാൻ.
തുർക്കി പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ, ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായി ഫോൺ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകത സംഭാഷണത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ഊന്നിപ്പറഞ്ഞു.
നേരത്തെ ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് മുസ്തഫ സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഫലസ്തീനിയൻ അതോറിറ്റി പ്രസിഡൻറ് മഹമൂദ് അബ്ബാസ് സൗദി തലസ്ഥാനമായ റിയാദിലെത്തി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.