ഉംറ പുനരാരംഭിക്കൽ: സൗദി ശക്തമായ മുൻകരുതലെടുത്തു–ലോകാരോഗ്യ സംഘടന
text_fieldsജിദ്ദ: ഉംറ പുനരാരംഭിക്കുന്നതിന് സൗദി അറേബ്യ ശക്തമായ മുൻകരുതൽ നടപ്പാക്കിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മുക്തമാക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് സൗദി അറേബ്യ നൽകിയ പിന്തുണക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ നേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകിയ സൗദിക്ക് ദിവസങ്ങൾക്കു മുമ്പ് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ട്രെഡ്രോസ് ഗെബ്രിയേസസ് ട്വീറ്റിൽ നന്ദി അറിയിച്ചിരുന്നു.
കോവിഡ് ഉയർത്തുന്ന ഭീഷണികളെ നേരിടുന്നതിനും ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്കുമുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിനും ലോകാരോഗ്യ സംഘടനക്ക് 90 ദശലക്ഷം ഡോളറാണ് അധിക സംഭാവനയായി സൗദി അറേബ്യ നൽകിയിരുന്നത്.
നേരത്തേ നൽകിയ അടിയന്തര സഹായമായ 10 ദശലക്ഷം ഡോളറിന് പുറമെയാണിത്. ഇതിനുപുറമെ മാർച്ച് 26ന് സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന ജി20 വെർച്വൽ ഉച്ചകോടിക്കുശേഷം 500 ദശലക്ഷം ഡോളർ പകർച്ചവ്യാധി ബാധിച്ച ദുർബല സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ വിഭവങ്ങൾ ഒരുക്കാൻ ലോകാരോഗ്യ സംഘടനക്ക് നൽകുമെന്നും സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.