കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം -അഡ്വ. ഡീൻ കുര്യക്കോസ് എം.പി
text_fieldsറിയാദ്: സകല മേഖലകളിലും സമ്പൂർണ തകർച്ചയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നും മതേതര രാജ്യമായി നിലനിൽക്കണമെങ്കിൽ ഭരണമാറ്റം അനിവാര്യമാണെന്നും ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യക്കോസ്. ഹ്രസ്വ സന്ദർശനത്തിന് റിയാദിലെത്തിയ അദ്ദേഹം ഒ.ഐ.സി.സി എറണാകുളം ജില്ലകമ്മിറ്റി ഒരുക്കിയ ‘മീറ്റ് ദി എം.പി’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാജ്യത്തിന്റെ പൊതുസാഹചര്യത്തിൽ ഒരു രാഷ്ട്രീയ മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ യാത്ര’ അതിലേക്കുള്ള രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുക തന്നെ ചെയ്യും. പിണറായി വിജയൻ മോദിയെ അനുകരിക്കുന്ന ഭരണാധികാരിയാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു.
പൊതുകടം പെരുകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുമ്പോൾ സർക്കാർ കടമെടുത്ത് ധൂർത്ത് നടത്തി ജനങ്ങളിൽനിന്നും അകലുകയാണ്. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചൊതുക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന രീതിയാണ് കമ്യൂണിസ്റ്റ് സർക്കാറിന്റേത്. എന്തൊക്കെ രാഷ്ട്രീയ നാടകം കളിച്ചാലും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് ഓപൺ ചെയ്യില്ലെന്നും കേരളത്തിന്റേത് മതേതര മനസ്സാണെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. 13 വര്‍ഷമായി റിയാദിലെ ഒ.ഐ.സി.സി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അബ്ദുല്ല വല്ലാഞ്ചിറ, ശുക്കൂർ ആലുവ, ജീവകാരുണ്യ കണ്‍വീനര്‍ സിജോയ് ചാക്കോ, ബിനു വിസ്മയ എന്നിവരെ എം.പി ആദരിച്ചു. ഫൈസൽ ബഹസ്സൻ, നവാസ് വെള്ളിമാട് കുന്ന്, സലിം കളക്കര, ശുക്കൂർ ആലുവ, ജോൺസൻ മാർക്കോസ്, നാദിർഷാ റഹ്മാൻ, മാത്യു വര്‍ഗീസ്, റിജോ ഡൊമിനിക്കോസ്, ഷാജി മഠത്തിൽ, എം.ടി. ഹർഷദ് എന്നിവർ സംസാരിച്ചു. സലാം ബതൂക്, ഇബ്രാഹിം ഹൈദ്രോസ്, അൻസൽ ദേവസ്യ, ആൻസൺ, അൻസാർ ശ്രീമൂലനഗരം, സന്തോഷ്, ജലീൽ കൊച്ചിന്, ജോമി ജോൺ, ജോജോ ജോർജ്, സകീർ കലൂര്‍, റൈജോ സെബാസ്റ്റ്യന്‍, പ്രവീൺ ജോർജ്, ബാദുഷ, ബിനു കെ. തോമസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതവും ട്രഷറർ ജാഫർ ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.