ഗാന്ധിയിലേക്ക് മടങ്ങുക -സി.ആർ. മഹേഷ്
text_fieldsറിയാദ്: നമ്മുടെ ഭാരതത്തെ പഴയ പ്രതാപത്തോടെ തിരിച്ചുപിടിക്കാൻ ഗാന്ധിയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗവുമിെല്ലന്നും അതിനിനി ഒറ്റനിമിഷംപോലും വൈകരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്. രാജ്യം വലിയ അപകടത്തിലൂടെ കടന്നുപോകുന്ന ഈയവസരത്തിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ എല്ലാവരുെടയും ഭാഗത്തു നിന്നുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങൾക്ക് വളരെയധികം പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അത് പരമാവധി ജനങ്ങൾക്കിടയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുണ്ടാവണം. ഗാന്ധിജിയുടെ ഘാതകനായ ഗോദ്സെയുടെ പിൻഗാമികൾ രാജ്യം ഭരിക്കുമ്പോൾ ഹാഥറസ് പോലുള്ള സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 151ാമത് ഗാന്ധി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, യഹ്യ കൊടുങ്ങല്ലൂർ, ഗ്ലോബൽ നേതാക്കളായ റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, അസ്‌കർ കണ്ണൂർ, അഷ്റഫ് വടക്കേവിള, ജില്ല പ്രസിഡൻറുമാരായ ബാലു കുട്ടൻ, സുരേഷ് ശങ്കർ, സജീർ പൂന്തുറ, സുഗതൻ നൂറനാട്, ശുക്കൂർ ആലുവ, ബഷീർ കോട്ടയം, അമീർ പട്ടണത്ത്, റഫീഖ് കണ്ണൂർ, ഷഫീഖ് പുരകുന്നിൽ, സലിം അർത്തിയിൽ, രാജൻ കാരിച്ചാൽ, വില്ലി ജോസ്, അലക്സ് കൊട്ടാരക്കര, റഹ്മാൻ മുനമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളായ നൈനിക് വിനോദ്, വൈഷ്ണവ് രഞ്ജിത്ത്, മാനസി മുരളീധരൻ, മൈഥിലി മഹേഷ്, ശ്രീവർധൻ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. മെഹ്ഫിൽ സജി ഗാന്ധിജിയെക്കുറിച്ച് പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.