ജോലിയില്ലാതെയും രോഗം മൂലവും ദുരിതത്തിലായ മലപ്പുറം സ്വദേശി നാട്ടിലേക്ക് മടങ്ങി
text_fieldsദമ്മാം: ജോലിയില്ലാതെയും രോഗം മൂലവും ദുരിതത്തിലായ മലപ്പുറം സ്വദേശി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലോടെ നാട്ടിലേക്ക് മടങ്ങി. മലപ്പുറം പൊന്നാനി മണായത്തു വളപ്പിൽ സിദ്ദീഖാണു കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയത്. രണ്ടുമാസം മുമ്പാണ് പലതരം അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന സിദ്ദീഖിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടിൽ നിന്നും കുടുംബം, ഖത്വീഫിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ ബന്ധപ്പെടുന്നത്. തുടർന്ന് ഫോറം ഖത്വീഫ് ബ്ലോക്ക് ജീവകാരുണ്യ വിഭാഗം ടീമംഗങ്ങളായ സിദ്ദീഖ് പാണാലി, ഷാജഹാൻ, ഷാഫി വെട്ടം എന്നിവർ സിദ്ദീഖിെൻറ താമസസ്ഥലം കണ്ടെത്തുകയും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.
പലതരം ശരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നതായി ബോധ്യപ്പെട്ട ഇയാളുടെ ഹൗസ്ഡ്രൈവർ ജോലിയും നഷ്ടപ്പെട്ടിരുന്നു. എക്സിറ്റ് പോവുകയോ തനാസിൽ മാറുകയോ ചെയ്യണമെന്ന് സ്പോൺസർ ആവശ്യപ്പെടുകയും ചെയ്തതോടെ എന്തു ചെയ്യണമെന്നറിയാതെ മാനസികവും ശാരീരികവുമായി പ്രയാസത്തിലായ സിദ്ദീഖിനെ സോഷ്യൽ ഫോറം പ്രവർത്തകർ ആശുപത്രിയിലെത്തിക്കുകയും മരുന്നും ഭക്ഷണ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യസ്ഥിതിയെക്കുറിച്ച് ഫോറം പ്രവർത്തകർ വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനിടയിൽ സ്പോൺസർഷിപ് മാറ്റുകയും അസുഖങ്ങളിൽ നിന്ന് ഭാഗികമായി മുക്തി നേടുകയും ചെയ്ത സിദ്ദീഖിന് ആറു മാസത്തോളം പിന്നെയും ജോലിയും വരുമാനവുമില്ലാതെ കഴിയേണ്ടിവന്നു. സോഷ്യൽ ഫോറം പ്രവർത്തകർ തുടർ ചികിത്സക്കായി നാട്ടിൽ പോകുന്നതിനുള്ള വിമാന ടിക്കറ്റ് നൽകിയതോടെ സിദ്ദീഖ് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.