'വെളിച്ചം റമദാൻ' 2021 വിജയികളെ പ്രഖ്യാപിച്ചു
text_fieldsറിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി നേതൃത്വത്തിൽ നടന്നുവരുന്ന വെളിച്ചം ഓൺലൈൻ ഖുർആൻ അന്താരാഷ്ട്ര പഠനപദ്ധതിയുടെ ഭാഗമായി നടത്തിയ 'വെളിച്ചം റമദാൻ' ഗ്രാൻഡ് ഫിനാലെ മത്സരവിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആൻ 58 മുതൽ 66 വരെയുള്ള അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 20 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി 1400ൽപരം മത്സരാർഥികൾ പങ്കെടുത്തു.
തുടർന്ന് 800ലധികം പഠിതാക്കൾ പങ്കെടുത്ത ഫൈനൽ പരീക്ഷയിൽ ഡോ. റഫ ഷാനിദ് (റിയാദ്), ഫബീല നവാസ് (ജിദ്ദ), ഷക്കീൽ ബാബു (ജിദ്ദ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സഥാനങ്ങൾ കരസ്ഥമാക്കി.
ഹംന ഫാരിസ് (പാലക്കാട്- നാലാം റാങ്ക്), അദൻ ആയിഷ ജിദ്ദ, ജസീന നിഷ ഖാലിദ് ജിദ്ദ, നസീം സലാഹ് (ജിദ്ദ -അഞ്ചാം റാങ്ക്), ഹസീന അറക്കൽ (ജിദ്ദ), ഇഹ്സാൻ കോക്കാടൻ (ജിദ്ദ), ലിയ്യ (ബുറൈദ), നൗഷില (റിയാദ്), റുഖ്സാന ഷമീം (മലപ്പുറം), സാഹിദ സാദിഖ് (ദമ്മാം) എന്നിവർ ആറാം റാങ്കും നേടി മികച്ച വിജയം കൈവരിച്ചു.
വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്ലാഹി സെൻററുകളിൽനിന്നുള്ള വെളിച്ചം കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. ജൂൺ മാസത്തിൽ വെളിച്ചം ഓൺലൈൻ മൂന്നാംഘട്ട മത്സരങ്ങൾ ആരംഭിക്കുമെന്ന് വെളിച്ചം കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.