ദമ്മാമില്‍ റിവൈവ് പ്രീ-പ്രൊഫേസ് മീറ്റ് സംഘടിപ്പിച്ചു
text_fieldsദമ്മാം: വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്മയുടെ വാഹകരായി ധാർമിക വീഥിയില്‍ മുന്നേറാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ പ്രഫഷനല്‍ രംഗത്തുള്ള പുതുതലമുറക്ക് സാധിക്കേണ്ടതുണ്ടെന്ന് ദമ്മാമില്‍ സംഘടിപ്പിച്ച റിവൈവ് പ്രീ-പ്രൊഫേസ് മീറ്റ് അഭിപ്രായപ്പെട്ടു.
വിസ്ഡം യൂത്ത് ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ പ്രഫഷനല്‍ രംഗത്തുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന പ്രൊഫേസ് മീറ്റിന് മുന്നോടിയായിയാണ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രഫഷനല്‍ വിങ് ദമ്മാം, അൽഖോബാര്‍ ചാപ്റ്ററുകള്‍ സംയുക്തമായി റിവൈവ് പ്രീ-പ്രൊഫേസ് സംഘടിപ്പിച്ചത്.
ശാസ്ത്രസാങ്കേതിക ഭൗതിക വിജ്ഞാനവും പരിജ്ഞാനവും നേടി സമൂഹത്തിനു സേവനം ചെയ്യുന്നവര്‍ക്ക് ആത്മീയമൂല്യങ്ങള്‍ നല്കുന്ന സംതൃപ്തിയും ആത്മവിശ്വാസവും തങ്ങളുടെ മേഖലകളില്‍ കൂടുതല്‍ ശോഭിക്കാന്‍ കരുത്തു പകരുമെന്ന് ചടങ്ങില്‍ സംസാരിച്ച ജുബൈല്‍ ദഅവാ ആൻഡ് ഗൈഡന്‍സ് സെന്റര്‍ പ്രബോധകന് സമീര്‍ മുണ്ടേരി പറഞ്ഞു.
ഇഹലോകമെന്ന പരീക്ഷണ കാലഘട്ടം മികവ് നേടുന്നതോടെപ്പം ശാശ്വത വിജയം നേടി തരുന്ന പരലോകത്തേക്കുള്ള നന്മയുടെ ബാക്കിപത്രങ്ങള്‍ തീര്‍ക്കാന്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസി സാമൂഹത്തിനും സാധിക്കണമെന്നും ദമ്മാം ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍മദീനി പറഞ്ഞു. ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹാളിലും ഓൺലൈനിലുമായി സംഘടിപ്പിച്ച റിവൈവ് മീറ്റില്‍ നിരവധി പ്രഫഷനലുകള്‍ സംബന്ധിച്ചു.
പെരിന്തല്‍മണ്ണ ഷിഫാ കണ്വെന്ഷന് സെന്ററില്‍ ഞായറാഴ്ച നടക്കുന്ന പ്രൊഫേസില് പ്രഫഷനല്‍ ഫാമിലി മീറ്റ്, കൗൺസിലിങ് ഡസ്ക് തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് ഫോക്കസ് വിങ് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.