Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2019 10:08 AM IST Updated On
date_range 17 March 2019 10:08 AM ISTനിയമലംഘനം ചൂണ്ടിക്കാട്ടിയ സ്വദേശിക്ക് വാണിജ്യമന്ത്രാലയം 50,000 റിയാൽ ഉപഹാരം നൽകി
text_fieldsbookmark_border
അൽഅഹ്സ: ലൈസൻസില്ലാതെ പ്രവർത്തിച്ച അത്തർ സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയ സ്വദേശിക്ക് വാണിജ്യ മന്ത്രാലയം 50, 000 റിയാൽ ഉപഹാരം. ഉപഭോക്താക്കളെ വഞ്ചിച്ച് വ്യാജ അത്തറുകൾ പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കുന്ന കേന്ദ്രമാണ് സ്വദേശി വിവരമറിയിച്ചതിനെ തുടർന്ന് പിടിയിലായത്. സ്ഥാപന ഉടമക്കെതിരെ കോടതി ശിക്ഷ പുറപ്പെടുവിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതോടൊപ്പം രണ്ട് ലക്ഷം റിയാലാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. വിവരമറിയിച്ചതിന് ഉപഹാരമായി നേരത്തെ രണ്ട് കേസുകളിൽ 75,000 റിയാൽ വീതം സ്വദേശികൾക്ക് വാണിജ്യ മന്ത്രാലയം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story