Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ ക​ർ​മ​നി​ര​ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക -ആ​ർ.​ഐ.​സി.​സി അ​ഹ്‌​ല​ൻ റ​മ​ദാ​ൻ

text_fields
bookmark_border
റ​മ​ദാ​ൻ ക​ർ​മ​നി​ര​ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക -ആ​ർ.​ഐ.​സി.​സി അ​ഹ്‌​ല​ൻ റ​മ​ദാ​ൻ
cancel

റി​യാ​ദ്: വി​ശ്വാ​സി ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന ദി​ന​ങ്ങ​ൾ എ​ന്ന​നി​ല​യി​ൽ റ​മ​ദാ​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്ന് ആ​ർ.​ഐ.​സി.​സി അ​ഹ്‌​ല​ൻ റ​മ​ദാ​ൻ സം​ഗ​മം ഉ​ണ​ർ​ത്തി.

ക​ർ​മ​ങ്ങ​ൾ​ക്ക് ക​ണ​ക്കി​ല്ലാ​ത്ത പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന റ​മ​ദാ​നി​ലെ ഓ​രോ നി​മി​ഷ​വും ന​ഷ്​​ട​പ്പെ​ടു​ത്താ​തെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​മാ​വ​ണം. അ​തി​ന് സ്വ​ന്ത​ത്തെ​യും കു​ടും​ബ​ത്തെ​യും സ​ന്ന​ദ്ധ​മാ​ക്ക​ണം. റ​മ​ദാ​നി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ അ​റി​യാ​നും പ​ഠി​ക്കാ​നും കൃ​ത്യ​മാ​യി അ​നു​ഷ്ഠി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. വി​ശ്വാ​സ ക​ർ​മ മേ​ഖ​ല​ക​ളി​ലെ അ​നി​സ്‌​ലാ​മി​ക കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

രാ​ജ്യ​ത്തെ ഫാ​ഷി​സ്​​റ്റ്​ ഭീ​ഷ​ണി​യി​ൽ നി​ന്നും മോ​ച​നം നേ​ടാ​നു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ ശ്ര​ദ്ധി​ക്ക​ണം. ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ളു​ടെ കൂ​ടെ നി​ൽ​ക്കാ​നും അ​തി​ന് പോ​റ​ലേ​ൽ​ക്കു​ന്ന പ്ര​വ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​നും എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

റി​യാ​ദ്​ സു​ലൈ ത​ൻ​ഹാ​ത്ത് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മം സു​ൽ​ത്താ​ന ജാ​ലി​യാ​ത്ത് മ​ല​യാ​ള​വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ ഉ​മ​ർ ഫാ​റൂ​ഖ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ശി​ഹാ​ബ് എ​ട​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സു​ബൈ​ർ സ​ല​ഫി പ​ട്ടാ​മ്പി, അ​ബ്​​ദു​ല്ല അ​ൽ ഹി​ക​മി, ഷു​ക്കൂ​ർ ച​ക്ക​ര​ക്ക​ല്ല്, ആ​ഷി​ക് അ​ൽ ഹി​ക​മി, അ​മീ​ൻ മ​ദീ​നി, അ​ബ്​​ദു​റ​ഊ​ഫ് സ്വ​ലാ​ഹി, അ​ബ്​​ദു​റ​ഹീം പേ​രാ​മ്പ്ര, മു​ഹ​മ്മ​ദ് കു​ട്ടി പു​ളി​ക്ക​ൽ, ഇ​ക്‌​ബാ​ൽ കൊ​ല്ലം, മൊ​യ്‌​തു അ​രൂ​ർ, ബ​ഷീ​ർ കു​പ്പോ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ആ​ർ.​സി.​സി.​സി ചെ​യ​ർ​മാ​ൻ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​അ​ഫ​ർ പൊ​ന്നാ​നി, ഉ​മ​ർ കൂ​ൾ​ടെ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു.

അ​സ്വ​ഹാ​ബാ ച​രി​ത്ര​പ​ഠ​ന ക്ലാ​സ്​ വി​ജ​യി​ക​ളാ​യ അ​ബ്​​ദു​ൽ ഹ​മീ​ദ് വേ​ങ്ങ​ര, കെ.​വി. ശ​ബാ​ന, യു.​കെ. ശ​ഹീ​ദ, സ​ബീ​ഹ അ​രൂ​ർ, മു​ഹ​മ്മ​ദ് അ​ദാ​ൻ, ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ഐ​ഷ ഷ​ക്കീ​ബ്, മ​ൻ​ഹ ബി​ൻ​ത് ജാ​വീ​ദ്, ഫ​ർ​ഹാ​ൻ ബി​ൻ ജാ​വീ​ദ് തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahlan RamadanRICC
News Summary - RICC Ahlan Ramadan
Next Story