ആർ.ഐ.സി.സി ഏരിയ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം
text_fieldsആർ.ഐ.സി.സി ഏരിയ ഇഫ്താർ സംഗമം
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേറഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ (ആർ.ഐ.സി.സി) കീഴിൽ പ്രവർത്തിക്കുന്ന ഏരിയ ഇസ്ലാഹി സെൻററുകളുടെ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം. ഓൾഡ് സനാഇയ്യ ഇസ്കാൻ ഏരിയ ഇസ്ലാഹി സെൻററുകൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം അസീസിയ സുൽത്താൻ ഇസ്തിറാഹയിൽ നടന്നു.
അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി കൺവീനർ മൊയ്തു അരൂർ, മുജീബ് പൂക്കോട്ടൂർ, ഇസ്ലാഹി സെൻറർ ഭാരവാഹികളായ ഷാനവാസ് കൊല്ലം, അർഷാദ് ആലപ്പുഴ, അമീർ സാബു കോഴിക്കോട്, സാജിദ് കാഞ്ഞങ്ങാട്, സൈനുദീൻ പൊന്നാനി, അഷ്റഫ് പൂക്കോട്ടൂർ, നബീൽ കണിയാപുരം തുടങ്ങിയവർ നേതൃത്വം നൽകി.
ബത്ഹ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ബത്ഹ ഏരിയ ഇഫ്താർ മീറ്റിൽ ശുഐബ് മദീനി നിലമ്പൂർ, നവാസ് അൻസാരി, അബ്ദുല്ല അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ആർ.സി.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ ബഷീർ കുപ്പൊടൻ, ശിഹാബ് അലി, ഇസ്ലാഹി സെൻറർ ഭാരവാഹികളായ യാസർ അറഫാത്ത്, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം, ഷഹീർ പുളിക്കൽ, ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം, നബീൽ സഹീർ ഷാഹിദ്, ജവാദ്, യുസുഫ്, ശബാബ്, ബാസിം, അബ്ദുറഊഫ് സ്വലാഹി, അബ്ദുല്ലത്തീഫ്, അസ്കർ, നിയാസ്, ഖാലിദ്, ജസീല, മഅസൂമ, ഷബ്ന, കെ.വി. ശബാന, ഷാമില തുടങ്ങിയവർ നേതൃത്വം നൽകി.
സുലൈ ഏരിയ ഇഫ്താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ മൊയ്തു അരൂർ, ഉബൈദ് തച്ചമ്പാറ, സഹഭാരവാഹികളായ ആരിഫ് കക്കാട്, ഫയാസ് കോഴിക്കോട്, അക്ബർ അലി, അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഒലയ ഏരിയ ഇഫ്താർ സംഗമത്തിൽ ആഷിക് ബിൻ അഷറഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കൺവീനർ അജ്മൽ കള്ളിയൻ, സഹ ഭാരവാഹികളായ യൂസുഫ് ശരീഫ്, ഷഹജാസ് പയ്യോളി, ഷൈജൽ വയനാട്, മുഫീദ് കണ്ണൂർ, മുസ്തഫ മാവൂർ, ബാവ മാവൂർ, ഫൈസൽ കൊയിലാണ്ടി, അബ്ദുൽ വഹാബ്, ഷമീർ കാളികാവ്, സാഹിൽ ശരീഫ്, മിസ്ഫർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
ശിഫ ഏരിയയിലെ ഇഫ്താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, സഹ ഭാരവാഹികളായ അബ്ദുറഹ്മാൻ വയനാട്, സകരിയ കൊല്ലം, അമീൻ മദീനി, അൻവർ ആലപ്പുഴ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.