ആർ.ഐ.സി.സി സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsറിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിക്കുന്ന ‘കാമ്പയിൻ സമാപനവും അഹ്ലൻ റമദാൻ സംഗമവും’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഡോ. പി. സരിൻ റിയാദ് ക്രിയേറ്റിവ് ഫോറം ചെയർമാൻ ഷാജഹാൻ പടന്നക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ആർ.ഐ.സി.സിയുടെ സ്നേഹോപഹാരം പ്രബോധകൻ അബ്ദുല്ല അൽഹികമി ഡോ. സരിന് സമ്മാനിച്ചു. ‘ഇസ്ലാം ധാർമികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തിൽ ആറ് മാസം നീണ്ടുനിന്ന കാമ്പയിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
മാർച്ച് 17ന് നടക്കുന്ന സമാപന സമ്മേളനം ജാമിഅഃ ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കും.
വിസ്ഡം സ്റ്റുഡൻറ്സ് കേരള പ്രസിഡൻറ് അർഷദ് അൽഹികമി, മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി ബിരുദാനന്തര വിദ്യാർഥി നൂറുദ്ദീൻ സ്വലാഹി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
പോസ്റ്റർ പ്രകാശനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള, സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, നാദിർഷ എറണാകുളം, ആർ.ഐ.സി.സി ഭാരവാഹികളായ അബ്ദുറഊഫ് സ്വലാഹി, യാസർ അറഫാത്ത്, നബീൽ പയ്യോളി, തൻസീം കാളികാവ്, യൂസുഫ് കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.