'ഇസ്ലാം: ധാർമികതയുടെ വീണ്ടെടുപ്പ്'ആർ.ഐ.സി.സി കാമ്പയിന് തുടക്കം
text_fieldsറിയാദ്: 'ഇസ്‌ലാം: ധാർമികതയുടെ വീണ്ടെടുപ്പിന്'എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി.ഡോ. എം.കെ. മുനീർ എം.എൽ.എ കാമ്പയിൻ പ്രഖ്യാപനം നിർവഹിച്ചു. സമൂഹഭദ്രത തകർക്കുംവിധം സ്വതന്ത്രചിന്തകളും ധാർമികവിരുദ്ധമായ പ്രവർത്തനങ്ങളും വ്യാപകമാകുന്നത് ആശങ്കജനകമാണെന്ന് പ്രഖ്യാപനം സംബന്ധിച്ച വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഒക്ടോബർ മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സാമൂഹിക സംവാദം, ടീൻസ് മീറ്റ്, വിദ്യാർഥി യുവജന സമ്മേളനങ്ങൾ, കുടുംബ സംഗമം, സന്ദേശ ദിനം, ടേബിൾ ടോക്, അധ്യാപക രക്ഷാകർതൃ സംഗമങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ, ദഅവ സംഗമം, പഠന സെമിനാറുകൾ, പ്രീ മരൈറ്റൽ വർക് ഷോപ്പ് തുടങ്ങി പരിപാടികൾ സംഘടിപ്പിക്കും. ഈ മാസം 28ന് കാമ്പയിൻ ഉദ്ഘാടന സമ്മേളനം നടക്കും.
കൺവീനർ അഷ്‌റഫ് തേനാരി അധ്യക്ഷത വഹിച്ചു. വിസ്‌ഡം യൂത്ത് കേരള പ്രവർത്തക സമിതി അംഗം എൻജി. അൻഫസ് മുക്റം മുഖ്യാതിഥിയായി.അഡ്വ. ഹബീബ് റഹ്‌മാൻ, എൻജി. ഉമർ ശരീഫ്, ജാഫർ പൊന്നാനി, നൗഷാദ് കണ്ണൂർ, ബഷീർ കുപ്പൊടൻ, യൂസുഫ് ശരീഫ്, മൊയ്‌തു അരൂർ, അബ്ദുല്ല അൽഹികമി, അബ്ദുല്ലത്തീഫ് കൊതൊടിയിൽ, ഷനോജ് അരീക്കോട്, അജ്‌മൽ കള്ളിയൻ, മുജീബ് പൂക്കോട്ടൂർ, അബ്ദുറഊഫ് സ്വലാഹി, നബീൽ പയ്യോളി, ഷുക്കൂർ ചക്കരക്കല്ല്, അമീൻ പൊന്നാനി, ഷാജഹാൻ പടന്ന, ശിഹാബ് മണ്ണാർക്കാട്, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.