Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​ഫ മെ​ഗാ ക​പ്പ്...

റി​ഫ മെ​ഗാ ക​പ്പ് ഫു​ട്​​ബാ​ൾ സീ​സ​ൺ ത്രീ; ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്​​ച, മ​ത്സ​രി​ക്കാ​ൻ 16 ടീ​മു​ക​ൾ

text_fields
bookmark_border
football
cancel
camera_alt

റി​ഫ മെ​ഗാ ക​പ്പ് ഫു​ട്​​ബാ​ൾ സീ​സ​ൺ ത്രീ ​മ​ത്സ​ര​ത്തി​ൽ​നി​ന്ന്

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ​ക​പ്പ് ഫു​ട്​​ബാ​ൾ സീ​സ​ൺ ത്രീ​യു​ടെ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ്​ ആ​ദ്യ​റൗ​ണ്ട് പോ​രാ​ട്ട​ത്തി​​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ അ​റേ​ബ്യ​ൻ ചാ​ല​ഞ്ചേ​ഴ്സ് എ​ഫ്.​സി​യെ മ​ൻ​സൂ​ർ അ​റേ​ബ്യ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചു.

മ​ൻ​സൂ​ർ അ​റേ​ബ്യ​യു​ടെ മു​ഹ​മ്മ​ദ്‌ റ​ഈ​സ് മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. റി​യ​ൽ കേ​ര​ള എ​ഫ്.​സി​യും റോ​യ​ൽ ബ്ര​ദേ​ഴ്‌​സ് കാ​ളി​കാ​വും മാ​റ്റു​ര​ച്ച ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് റി​യ​ൽ കേ​ര​ള എ​ഫ്.​സി വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

ഷൈ​ജാ​സ് (റി​യ​ൽ കേ​ര​ള) ക​ളി​യി​ലെ കേ​മ​നാ​യി. റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​തി​രി​ല്ലാ​ത്ത അ​ര ഡ​സ​ൻ ഗോ​ളു​ക​ൾ​ക്ക് ചാ​ല​ഞ്ചേ​ഴ്സ് എ​ഫ്.​സി​യെ ത​ക​ർ​ത്തു. ഫോ​ക്ക​സ് ലൈ​നി​​ന്‍റെ നി​യാ​സ് മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി. ര​ണ്ട് ഗോ​ളു​ക​ള​ടി​ച്ചു സ​മ​നി​ല​യാ​യ മാ​ർ​ക്ക് എ​ഫ്.​സി​യും സ​നാ​ഇ​യ്യ പ്ര​വാ​സി എ​ഫ്.​സി​യും ടൈ ​ബ്രേ​ക്ക​റി​ലും തു​ല്യ​ത പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ടോ​സിലൂ​ടെ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ക്വാ​ർ​ട്ട​റി​ലേ​ക്കു​ള്ള ബ​ർ​ത്തും മാ​ൻ ഓ​ഫ് ദി ​മാ​ച്ചും നു​സ്റ​ത്ത് അ​ലി (പ്ര​വാ​സി) സ്വ​ന്ത​മാ​ക്കി. റി​ഫ ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ ചേ​ലേ​മ്പ്ര, സൈ​ഫു ക​രു​ളാ​യി, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, പ്രാ​യോ​ജ​ക​രാ​യ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, റി​യാ​സ് (എം.​കെ. ഫു​ഡ്സ്), അ​ഷ്‌​റ​ഫ്‌ (എ.​ജി.​സി), സ​മ​ദ് റോ​യ​ൽ, ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ നാ​സ​ർ മാ​വൂ​ർ, ഇം​തി​യാ​സ്‌ ബം​ഗാ​ള​ത്ത്, മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, മു​സ്ത​ഫ ക​വ്വാ​യി, ആ​ദി​ൽ, ഉ​മ​ർ അ​മാ​ന​ത്ത്, ആ​ബി​ദ്, ഷെ​ഫീ​ഖ് ഒ​ബ​യാ​ർ തു​ട​ങ്ങി​യ​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

റീ​കൊ എ​ഫ്.​സി​യും സോ​ക്ക​ർ ക്ല​ബ് റി​യാ​ദും കൊ​മ്പു​കോ​ർ​ത്ത അ​ഞ്ചാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് റീ​കൊ ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി. റീ​കോ​യു​ടെ നി​സാ​റാ​ണ് ക​ളി​യി​ലെ കേ​മ​ൻ. ഒ​രു ഗോ​ളി​ന് ഒ​ബ​യാ​ർ എ​ഫ്.​എ​ഫ്.​സി വി​ജ​യി​ച്ച ടൈ​ഗ​ർ എ​ഫ്.​സി റി​യാ​ദു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഒ​ബ​യാ​റി​​ന്‍റെ അ​നീ​സ് ക​ളി​യി​ലെ താ​ര​മാ​യി. കേ​ര​ള ഇ​ല​വ​നും എ.​ജി.​സി യു​നൈ​റ്റ​ഡും മാ​റ്റു​ര​ച്ച​പ്പോ​ൾ വി​ജ​യം (3-0) കേ​ര​ള ഇ​ല​വ​നോ​ടൊ​പ്പ​മാ​യി​രു​ന്നു.

കേ​ര​ള​യു​ടെ അ​ഫ്സ​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി. ലാ​േ​ൻ​റ​ൺ എ​ഫ്.​സി​യും റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ ബ്ലൂ​വും ന​ട​ന്ന അ​വ​സാ​ന മാ​ച്ച് ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന്​ ഗോ​ളി​ന്​ ലാ​േ​ൻ​റ​ൺ സ്വ​ന്ത​മാ​ക്കി. ലാ​​ന്‍റേ​ണി​​ന്‍റെ ഇ​ബ്നു ക​ളി​യി​ലെ മി​ക​ച്ച താ​ര​മാ​യി. പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​തോ​ടെ പ​രി​സ​മാ​പ്‌​തി​യാ​യി. ര​ണ്ടാം ഘ​ട്ട​മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച (സെ​പ്​​റ്റം​ബ​ർ 20ന്) ​ഇ​തേ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quarter FinalSaudi Arabia NewsRifa Mega Cup Football
News Summary - Rifa Mega Cup Football Season Three-Quarter-finals on Friday- 16 teams to compete
Next Story