‘റിഫ’ പെലെ അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) ഫുട്ബാൾ രാജാവ് പെലെയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ബത്ഹയിലെ ലുഹ മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു.
ഒരു ദരിദ്ര ബ്രസീലിയൻ കുടുംബത്തിൽനിന്ന്, ഷൂ വൃത്തിയാക്കുന്ന പയ്യനിൽനിന്ന് ലോകം ജയിച്ച, അന്താരാഷ്ട്ര സൂപ്പർസ്റ്റാറിലേക്കുള്ള പെലെയുടെ വരവ് ഫുട്ബാളിന്റെ സാമൂഹിക സ്വാധീനത്തിന്റെയും വിമോചന സ്വപ്നങ്ങളുടെയും തെളിവായി മാറുകയായിരുന്നു എന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
ബ്രസീൽ നേടിയ അഞ്ച് ലോകകപ്പുകളിൽ മൂന്നിലും ആ കറുത്ത മുത്തിന്റെ കഠിനമായ റോൾ ഉണ്ടായിരുന്നു. കൃത്യതയാര്‍ന്ന പാസിങ്, ഡ്രിബിളിങ്, തോള് ഉപയോഗിച്ച് ഡിഫന്‍ഡര്‍മാരെ മറികടക്കുക, പെട്ടെന്നുള്ള വേഗവ്യതിയാനങ്ങള്‍ എന്നിവയെല്ലാം പെലെ ചെറുപ്പത്തില്‍തന്നെ അഭ്യസിച്ചിരുന്നെന്നും ഒരു ഇതിഹാസ നായകനിലേക്കുള്ള തുടക്കമായിരുന്നു അതെന്നും അവർ കൂട്ടിച്ചേർത്തു. റിഫ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബഷീർ കാരന്തൂർ, കുട്ടൻ ബാബു മഞ്ചേരി, കരീം പയ്യനാട്, ഹസ്സൻ പുന്നയൂർ, നൗഷാദ് ചക്കാല, നസർ മാവൂർ, ഫൈസൽ പാഴൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സൈഫു കരുളായി സ്വാഗതവും മീഡിയ മെംബർ അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.