'റിമാൽ' 15-ാം വാർഷികാഘോഷവും കുടുംബ സംഗമവും
text_fieldsമലപ്പുറം: റിയാദ് മലപ്പുറം കൂട്ടായ്മ 'റിമാൽ' 15-ാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് കുടുംബസംഗമവും വിപുലമായ പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറം കളപ്പാടൻ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്. കുട്ടികൾക്ക് ചിത്രരചനാ മത്സരവും ഓർമപരിശോധനയും നടന്നു. റിമാൽ വനിതാ അംഗങ്ങൾ തയാറാക്കിയ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിച്ചു.
അസ്മ ഷുക്കൂർ, ആബിദ ലത്തീഫ്, എസ്തർ ജെബിൻ സുനീറ ടീച്ചർ, സജ്‌ന റഷീദ്, സൈനബ ഉമർ, സലീന സലാം, അയിഷാബി ഉമർ, സുബൈദ അമീർ, ഷിംന മജീദ്, ഹന്ന ഫാത്തിമ കാടേങ്ങൽ, ആയിഷ തമന്ന കാടേങ്ങൽ, കെ.കെ. മുൻഷിബ, കെ.കെ. ഫിദ, കെ.കെ. നഹ്‌ന, എൻ.എം. റഷാദ, കെ.കെ. ആയിഷ നൗറിൻ എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് റസിൻ, മുഹമ്മദ് റയാൻ റഷീദ് എന്നിവരുടെ ഖിറാഅത്തോടെ പരിപാടിക്ക് തുടക്കമായി. റിമാൽ സെക്രട്ടറി മുഹമ്മദ് കല്ലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അമീർ കൊന്നോല അധ്യക്ഷത വഹിച്ചു.
മൂന്നു സഹോദരങ്ങൾ ഹിമോഫീലിയ ബാധിച്ച തളർന്ന കുടുംബത്തിന് എക്സസൈസ് മെഷീൻ വാങ്ങാനുള്ള ധനസഹായം കൈമാറി. ട്രഷറർ മാലിക് കൂട്ടിലങ്ങാടി, ഗഫൂർ തേങ്ങാട്ട്, റഫീഖ് പെരുവൻകുഴി എന്നിവർ ചേർന്ന് പൊന്മള പഞ്ചായത്തിലെ ചാപ്പനങ്ങാടി പാലിയേറ്റീവ് കെയർ യൂനിറ്റ് പ്രതിനിധികളായ ഇ.വി. അബ്ദുസ്സലാം, സാദിഖ് വട്ടപ്പറമ്പ് എന്നിവർക്ക് കൈമാറി.
ഡോ. സലിം കൊന്നോലയുടെ നേതൃത്വത്തിൽ ഇൻട്രാക്ടീവ് സെഷൻ നടന്നു. സ്ഥാപക പ്രസിഡന്റ് സലീം കളപ്പാടൻ സംഘടനയെ കുറിച്ച് വിവരിച്ചു.
റിമാൽ സാന്ത്വനം പരിപാടിയെക്കുറിച്ച് റഷീദ് കൊട്ടേക്കോടൻ വിശദമാക്കി. മലപ്പുറം പ്രദേശത്തുള്ള 12 പാലിയേറ്റിവ് കെയർ യൂനിറ്റുകൾക്ക് റിമാൽ ധനസഹായം നൽകി. ഗഫൂർ തേങ്ങാട്, പി.കെ. റഫീഖ് എന്നിവർ മറുപടി നൽകി. ലത്തീഫ് അൽമറായി, സൂജ പൂളകണ്ണി, വി.വി. റാഫി എന്നിവർ സംസാരിച്ചു. സംഘടന നടത്തിവരുന്ന ലഹരിവിരുദ്ധ ധാർമിക സെക്ഷനുകളെ കുറിച്ച് പ്രോഗ്രാം കൺവീനർ ബഷീർ അറബി അനുസ്മരിച്ചു. റിമാൽ രോഗവിമുക്ത മലപ്പുറം കാമ്പയിൻ റിയാദിലും മലപ്പുറത്തും നടത്തിയ പരിപാടികളുടെ റിപ്പോർട്ട് ബഷീർ അവതരിപ്പിച്ചു.
മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ഉമർ പാലെങ്ങര, മുഹമ്മദ് കുട്ടി മങ്കരത്തൊടി, ഇക്ബാൽ കൊന്നോല എന്നിവർ വിതരണം ചെയ്തു. പി.കെ. ഷക്കീല, കെ.എം. ഇഹ്‌സാൻ, നസ്മ ബഷീർ, മാജിദ മുഹമ്മദ് എന്നിവർ വിധികർത്താക്കളായിരുന്നു. വി.വി. റാഫി, മജീദ് കോൽമണ്ണ, പി.കെ. മുഹമ്മദലി, ഹനീഫ വടക്കേമണ്ണ, ശരീഫ് പള്ളിക്കൽ, കെ.കെ. അനീസ് ബാബു, കെ.ടി. സാദിഖ് അലി, ലത്തീഫ് മുസ്‌ലിയാർ, നിഹാൽ ബഷീർ, ബാപ്പു കാളമ്പാടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലപ്പുറം യൂനിറ്റ് സെക്രട്ടറി ഉമർ കാടേങ്ങൽ സ്വാഗതവും സലാം കോഡൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.