എട്ട് പാലിയേറ്റിവ് സെന്ററുകൾക്ക് റിമാലിന്റെ സഹായഹസ്തം
text_fieldsറിയാദ്: റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ), പാലിയേറ്റിവ് ദിനത്തോട് അനുബന്ധിച്ച് അംഗങ്ങളിനിന്ന് ശേഖരിച്ച സഹായധനം മലപ്പുറത്തെ എട്ട് പാലിയേറ്റിവ് കെയർ യൂനിറ്റുകളുടെ പ്രതിനിധികൾക്ക് കൈമാറി.
മലപ്പുറം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ റിമാൽ മലപ്പുറം യൂനിറ്റ് പ്രസിഡന്റ് അമീർ കൊന്നോല അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അസ്ഹർ പുള്ളിയിൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഉമർ കാടേങ്ങൽ, ചീഫ് കോഓഡിനേറ്റർ കെ.കെ. അബ്ദുൽ റഷീദ് എന്നിവർ സഹായധന വിതരണം നിയന്ത്രിച്ചു. മുഹമ്മദ് റിസിൻ ഖിറാഅത്ത് നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ബഷീർ അറബി സ്വാഗതവും വി.കെ. സലാം നന്ദിയും പറഞ്ഞു. റിമാൽ തുടർച്ചയായി നൽകി വരുന്ന സഹകരണത്തിന് പാലിയേറ്റിവ് പ്രതിനിധികൾ കൃതജ്ഞത പറഞ്ഞു. റിമാൽ നടത്തിവരുന്ന രോഗപ്രതിരോധ കാമ്പയിനുകൾക്കും ക്യാമ്പുകൾക്കും അവർ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ഹോം കെയർ, ഡയാലിസിസ്, ഫിസിയോ തെറപ്പി, സൈക്യാട്രിക് ക്ലിനിക് തുടങ്ങി തങ്ങളുടെ യൂനിറ്റുകൾ നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ പ്രതിനിധികൾ വിവരിച്ചു.റിമാലുമായും വിവിധ പാലിയേറ്റിവ് യൂനിറ്റുകൾ പരസ്പരവും സഹകരിച്ച് ജീവകാരുണ്യ രംഗത്ത് കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ സാധ്യതയുള്ള പരിപാടികളെയും സേവനപദ്ധതികളെയും കുറിച്ചുള്ള ചർച്ച ഉപകാരപ്രദമായെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
മലപ്പുറം, ചാപ്പനങ്ങാടി, ആനക്കയം, അത്താണിക്കൽ, കുറുവ, പാങ്ങ്, കൂട്ടിലങ്ങാടി, സ്മാർട്ട് പടിഞ്ഞാറ്റുമുറി എന്നീ പാലിയേറ്റിവുകൾക്കുവേണ്ടി മലിക്ക് സി.എഫ്.സി, കെ. ഹംസ, സലാം കോഡൂർ, മജീദ് മൂഴിക്കൽ, പി.കെ. മുഹമ്മദലി, സൂജ പൂളക്കണ്ണി, മുഹമ്മദലി ഇരുമ്പുഴി, വി.കെ. സലാം എന്നിവർ തുകകൾ കൈമാറി. സാലിം തറയിൽ, ലത്തീഫ് കോൽമണ്ണ, ഹബീബ് പട്ടർക്കടവ്, മൊയ്തീൻ മങ്കരത്തൊടി, ഹമീദ് ചോലക്കൽ, കെ.പി. ഷംസു, വി.കെ. നാസർ, ബഷീർ കണ്ണാട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.