‘റിവ’ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ്: വഴിക്കടവുകാരുടെ റിയാദിലെ കൂട്ടായ്മയമായ ‘റിവ’യിൽ അംഗങ്ങൾക്ക് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് നൽകുന്ന പ്രവാസി പോളിസിയുടെ സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. അപകടംമൂലം മരണമോ ആജീവാനന്തം ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയോ ആയാൽ 10 ലക്ഷം രൂപയും മരിച്ചയാളുടെ മൃതശരീരം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ചെലവ്, ജോലി നഷ്ടമാവുന്നവർക്ക് യാത്രസഹായം, ആശുപത്രി ചെലവ്, നിയമ സഹായം തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി 23,70,000 രൂപയുടെ അടങ്കൽ പദ്ധതിയാണ് കേന്ദ ഗവൺമെൻറുമായി സഹകരിച്ച് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി നൽകുന്നത്.
വഴിക്കടവുകാരായ റിയാദിലെ പ്രവാസികളിൽ 120ലധികം പ്രവാസികൾ ‘റിവ’യിൽ അംഗത്വമെടുത്ത് ഇൻഷുറൻസ് പദ്ധതിയിൽ ഭാഗഭാക്കായി. ബത്ഹയിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് സൈനുൽ ആബിദ് വെൽഫെയർ വിഭാഗം കൺവീനർ ലത്തീഫ് ബാബുവിന് ആദ്യ പോളിസി സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഹനീഫ പൂവത്തിപൊയിൽ, അൻസാർ ചരലൻ, ജോൺസൻ മണിമൂളി, ശ്രീജിത്ത് നമ്പ്യാർ, നിസാബ് മുണ്ട, നാസർ മൂച്ചിക്കാടൻ, ഫൈസൽ മാളിയേക്കൽ, യൂനുസ് സലിം എന്നിവർ സംസാരിച്ചു. ഇസ്ഹാഖ് ചേരൂർ, ചെറിയാപ്പു കടൂരാൻ, ഹംസ കറുത്തേടത്ത് എന്നിവർ നേതൃത്വം നൽകി. അംഗത്വത്തിന് റിയാദിലുള്ള വഴിക്കടവുകാരായ പ്രവാസികൾ 0503624222, 0531626794, 0558315035 നമ്പറുകളിൽ ബന്ധപ്പെടാം. ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും വാപ്പു പുതിയാറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.