റിയാദിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ: സൈന്യം തകർത്തു
text_fieldsറിയാദ്: തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമാക്കി യമൻ അതിർത്തിയിൽ നിന്ന് വന്ന ബാലിസ്റ്റിക് മിസൈൽ സൗദി സൈന്യം തകർത്തു. ഞായറാഴ്ച രാത്രി 8.30 ഒാടെയാണ് ഹൂതികൾ റിയാദിനെ ലക്ഷ്യം വെച്ച് മിസൈലയച്ചത്. ജനവാസ മേഖല ലക്ഷ്യം വെച്ചാണ് മിസൈൽ എത്തിയത്. മിസൈൽ ആകാശത്ത് വെച്ച് തകർത്തതായി അധികൃതർ അറിയിച്ചു.
ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ബത്ഹ മേഖലയിൽ വൻ സ്ഫോടക ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. നേരത്തേ പല തവണ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകൾ സൗദി പ്രതിരോധ സംവിധാനം തകർത്തിട്ടിരുന്നു.
ഒരു മാസത്തിനിടെ 21ാം തവണയാണ് സൗദിയിലേക്ക് മിസൈൽ വരുന്നത്. യമനിൽ ഹൂതികളുടെ നിയന്ത്രണത്തിൽ നിന്ന് സുപ്രധാന മേഖലകൾ സൗദി സഖ്യസേനയുടെ സഹായത്തോടെ യമൻസൈന്യം പിടിച്ചടക്കിവരികയാണ്. അതിനിടയിലാണ് സൗദി തലസ്ഥാന നഗരിയെ തന്നെ ഹൂതികൾ ലക്ഷ്യം വെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.