സൗദി കലാസംഘം 'റിയാദ് ബീറ്റ്‌സ് 2022'; ജിദ്ദയിൽ പോസ്റ്റർ പ്രകാശനം സംഘടിപ്പിച്ചു
text_fieldsജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാ സംഘം (എസ്.കെ.എസ്), റിയാദിൽ സംഘടിപ്പിക്കുന്ന 'റിയാദ് ബീറ്റ്‌സ് 2022' കലാമാമാങ്കത്തിന്റെ പോസ്റ്റർ പ്രകാശനം ജിദ്ദയിൽ നടന്നു. സെപ്റ്റംബർ 16 ന് വെള്ളിയാഴ്ച റിയാദ് ബസാല സ്ട്രീറ്റിൽ കിങ് ഫഹദ് സ്റ്റേഡിയത്തിന് സമീപമുള്ള നൗറാസ് സെലബ്രേഷൻസ് ആൻഡ് കോൺഫറൻസസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാമേളയിൽ സിനിമ താരം അൻസിബ ഹസൻ മുഖ്യാഥിതിയായിരിക്കും.
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 200 ഓളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. ജിദ്ദയിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ മുസാഫിറും സാംസ്‌കാരിക പ്രവർത്തകൻ അബ്ദുൽ മജീദ് നഹയും ചേർന്ന് പോസ്റ്റർ പ്രകാശനം നടത്തി. എസ്.കെ.എസ് വൈസ് പ്രസിഡന്റും ജിദ്ദ പ്രസിഡന്റുമായ ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
മോഹൻ ബാലൻ, അബ്ദുള്ള മുക്കണ്ണി, ഹിഫ്സുറഹ്മാൻ, ജുനൈസ് ബാബു, സാദിഖലി തുവ്വൂർ, സീതി കൊളക്കാടൻ, സലീന മുസാഫിർ, റാഫി ബീമാപ്പള്ളി, ആബിദ് മൊറയൂർ, ഗഫൂർ ചാലിൽ, യൂസുഫ് കോട്ട, നജീബ് വെഞ്ഞാറമൂട്, സുബൈർ ആലുവ, സലീം നാണി, നാസർ കോഴിത്തൊടി, മജീദ് പുകയൂർ, സിയാദ് അബ്ദുള്ള, ബഷീർ പരുത്തിക്കുന്നൻ, നിസാർ മടവൂർ, പ്രശാന്ത് മാരായമംഗലം എന്നിവർ സംസാരിച്ചു.
ബൈജു ദാസ്, ഡോ. ഹാരിസ്, ധന്യ പ്രശാന്ത്, സോഫിയ സുനിൽ, കാസിം കുറ്റ്യാടി, റഹീം കാക്കൂർ, അഷ്റഫ് വലിയോറ, ബഷീർ താമരശ്ശേരി, റോഷൻ അലി, മൻസൂർ വയനാട്, റാഫി ആലുവ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫാസിൽ ഓച്ചിറ മിമിക്രി അവതരിപ്പിച്ചു. രക്ഷാധികാരി നവാസ് ബീമാപ്പള്ളി, ജിദ്ദ കോർഡിനേറ്റർ നൂഹ് ബീമാപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എസ്.കെ.എസ് ജിദ്ദ സെക്രട്ടറി സോഫിയ സുനിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.