റിയാദ് ബീറ്റ്സ്; പ്രവേശന പാസുകൾ സ്വന്തമാക്കാൻ തിരക്കുകൂട്ടി കലാസ്വാദകർ
text_fieldsറിയാദ്: നീണ്ട ഇടവേളക്കുശേഷം റിയാദിൽ അരങ്ങൊരുങ്ങുന്ന കലയുടെ മഹോത്സവത്തിലേക്കുള്ള പ്രവേശന പാസുകൾ സ്വന്തമാക്കാൻ തിരക്കുകൂട്ടി കലാസ്വാദകർ. ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രൻഡ്’ ആപ്പും ഈ മാസം 29ന് റിയാദ് മലസിലെ ലുലു ഹൈപ്പർ മാർക്കറ്റിന്റെ റൂഫ് ടോപ് അരീനയിൽ സംഘടിപ്പിക്കുന്ന ‘റിയാദ് ബീറ്റ്സ്’ സംഗീത വിനോദ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഔട്ട്ലെറ്റുകളിലും കോൺടാക്ട് പോയൻറുകളിലും അന്വേഷണങ്ങളും വിൽപനയും പുരോഗമിക്കുകയാണ്. കുടുംബങ്ങളും ബാച്ചിലേഴ്സും ഒരുപോലെ ആഗ്രഹിക്കുന്ന വേദിയാണ് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കാറുള്ള കലാസാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾ.
റിയാദിൽ പ്രവാസികളുടെ സാംസ്കാരിക ആഘോഷങ്ങൾക്ക് പഞ്ഞമില്ലെങ്കിലും പ്രഫഷനൽ സ്വഭാവത്തിലുള്ള മികവുറ്റ പരിപാടി എന്ന നിലയിലാണ് റിയാദ് ബീറ്റ്സ് സംഗീത കലോത്സവത്തിന്റെ പ്രസക്തി. പരിമിതികളില്ലാതെ മലയാള ഭാഷയുടെ സൗന്ദര്യത്തിലും ഭൂമികയിലുമാണ് ഇത് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ കേരളത്തിന്റെ കലാസാംസ്കാരിക പ്രതിനിധാനം കൂടിയാണ് ഈ പരിപാടി. എല്ലാ പ്രേക്ഷകരും ഇഷ്ടപ്പെടുന്ന കലാകാരന്മാർ, ഏവർക്കും എത്തിച്ചേരാൻ പറ്റുന്ന, മികച്ചതും ഹൃദ്യവുമായ സംഘാടനം എന്നീ നിലകളിൽ വേറിട്ടുനിൽക്കുന്നതായിരിക്കും പരിപാടി.
റിയാദിലെ ഏറ്റവും വലിയ മഹോത്സവമായി പ്രവാസ ചരിത്രം രേഖപ്പെടുത്തിയ ‘അഹ്ലൻ കേരള’യുടെ സംഘാടന നൈപുണ്യത്തോടെയാണ് നഗരഹൃദയത്തിലേക്ക് വീണ്ടുമെത്തുന്നത്. കേരളീയ കലകളും തെന്നിന്ത്യൻ വാനമ്പാടി ചിത്രയുമായിരുന്നു അന്നത്തെ മുഖ്യ ആകർഷണം.
വിനോദ മന്ത്രാലയത്തിന്റെ അനുമതിയോടെ നടത്തുന്ന ‘റിയാദ് ബീറ്റ്സ്’ നാട്ടിൽ നിന്നുള്ള യുവ താരങ്ങൾക്ക് മുൻഗണന നൽകിയാണ് സംഘടിപ്പിക്കുന്നത്. സംഗീത കലാപ്രകടനങ്ങൾക്ക് പകിട്ടേകാൻ ഡാൻസ് മാസ്റ്റർ വിഷ്ണുവിന്റെ നേതൃത്വത്തിൽ റിയാദിലെ പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിലെ കലാകാരന്മാരും പങ്കുചേരും.
സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന രീതിയിലുള്ള മിതമായ നിരക്കിലാണ് ടിക്കറ്റുകൾ ഒരുക്കിയിട്ടുള്ളത്. 1,000 റിയാലിന്റെ റെഡ് കാർപെറ്റ് (നാല് സീറ്റ്), 500 റിയാലിന് പ്ലാറ്റിനം (നാല് സീറ്റ്), 250 റിയാലിന്റെ ഡയമണ്ട് (നാല് സീറ്റ്), 40 റിയാലിന് ഗോൾഡ് (ഒരാൾക്ക്) എന്നീ കാറ്റഗറികളിലാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ലുലു ഔട്ട്ലെറ്റുകൾ കൂടാതെ നഗരത്തിലെ വിവിധ മലയാളി സ്ഥാപനങ്ങളിൽ നിന്നും ടിക്കറ്റ് ലഭിക്കുന്നതാണ്. കൂടുതൽ ടിക്കറ്റുകൾ ആവശ്യമുള്ളവർക്ക് ‘ഗൾഫ് മാധ്യമം’ ഓഫിസിനെയും സമീപിക്കാം. റിയാദിന്റെ പ്രാന്തപ്രദേശങ്ങളായ അൽഖർജ്, മുസാഹ്മിയ, ശഖ്റ എന്നിവിടങ്ങളിലും ഓൺലൈനിലും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഷോപ്പുകളിൽനിന്നും വ്യക്തികളിൽനിന്നും നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കാത്ത വിദൂരത്തുള്ളവർക്ക് ഉപകാരപ്പെടും വിധം ഓൺലൈനിലും പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. https://zomra.sa/en/event/riyadh-beats/ എന്ന ലിങ്ക് വഴി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 0504507422, 0559576974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.