Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ​ലി...

മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ് –റി​യാ​ദ്​ കെ.​എം.​സി.​സി

text_fields
bookmark_border
മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ് –റി​യാ​ദ്​ കെ.​എം.​സി.​സി
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാ​ഷ​ന​ൽ

ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കേ​ര​ള​ത്തി​െൻറ മ​ണ്ണി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും സ​ർ​വോ​പ​രി പ​ര​സ്പ​ര സൗ​ഹാ​ർ​ദ​വും നി​ല​നി​ർ​ത്തു​ന്ന​തി​ൽ അ​ന​ൽ​പ​മാ​യ പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ക്ര​മ​വും ക​ലാ​പ​വു​മ​ല്ല, സ്നേ​ഹ​വും കാ​രു​ണ്യ​വു​മാ​ണ്‌ ത​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്. ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി സ​മൂ​ഹ​ത്തി​െൻറ പൊ​തു​ന​ന്മ​ക്കു​വേ​ണ്ടി യ​ത്നി​ച്ച ത​ങ്ങ​ൾ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ക​യും അ​തി​ന്‌ വി​ഘാ​ത​മാ​വു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യു​ക​യും ചെ​യ്തു. ന​ന്മ​യു​ടെ ഈ ​പ്ര​തി​പു​രു​ഷ​നെ ജ​നം എ​ത്ര​മേ​ൽ സ്നേ​ഹി​ക്കു​ന്നു​ണ്ട് എ​ന്ന​തി​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണ്‌ കേ​ര​ള​ത്തി​ലു​ട​നീ​ളം അ​ദ്ദേ​ഹ​ത്തി​െൻറ പേ​രി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ.

ത​ങ്ങ​ൾ മ​രി​ക്കു​ന്ന​തി​െൻറ ഒ​രു വ​ർ​ഷം മു​മ്പ് ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​യി​രു​ന്നു ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ളും വി​ട​പ​റ​ഞ്ഞ​ത്. ഇ​രു നേ​താ​ക്ക​ളു​ടെ​യും വി​യോ​ഗം സ​മു​ദാ​യ​ത്തി​ന്‌ അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്​​ട​മാ​ണ്‌ വ​രു​ത്തി​യ​തെ​ന്നും പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ചെ​ർ​ക്ക​ളം അ​ബ്​​ദു​ല്ല, എം.​ഐ. ത​ങ്ങ​ൾ എ​ന്നി​വ​രെ​യും യോ​ഗം അ​നു​സ്മ​രി​ച്ചു. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഹ്​​മ​ത്ത് അ​ഷ്​​റ​ഫ് ശി​ഹാ​ബ് ത​ങ്ങ​ളെ​യും ജാ​ഫ​ർ സ്വാ​ദി​ഖ് പു​ത്തൂ​ർ​മ​ഠം ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ളെ​യും അ​ബൂ അ​ന​സ് ചെ​ർ​ക്ക​ളം അ​ബ്​​ദു​ല്ല​യെ​യും ഷ​ഫീ​ഖ് കൂ​ടാ​ളി എം.​ഐ. ത​ങ്ങ​ളെ​യും അ​നു​സ്മ​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര േട്ട​റി​യ​റ്റ് അം​ഗം എ​സ്.​വി. അ​ർ​ഷു​ൽ അ​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ലീ​ൽ തി​രൂ​ർ, സ​ത്താ​ർ താ​മ​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​യാ​ദ് കെ.​എം.​സി.​സി​യു​ടെ മു​ൻ ട്ര​ഷ​റ​റും പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ തേ​ങ്ങാ​ട്ട് ഉ​മ​റി​െൻറ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. സി​ദ്ദീ​ഖ് കോ​ങ്ങാ​ട് അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി. പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ഹു​ദ അ​ബ്​​ദു​ൽ നാ​സ​റി​നെ ആ​ദ​രി​ച്ചു. ഷം​സു പെ​രു​മ്പ​ട്ട, അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, സ​ഫീ​ർ തി​രൂ​ർ, ഷാ​ഹി​ദ് മാ​സ്​​റ്റ​ർ, കെ.​ടി. അ​ബൂ​ബ​ക്ക​ർ, നാ​സ​ർ മാ​ങ്കാ​വ്, ക​ബീ​ർ വൈ​ല​ത്തൂ​ർ, പി.​സി. അ​ലി വ​യ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി സു​ബൈ​ർ അ​രി​മ്പ്ര സ്വാ​ഗ​ത​വും അ​ക്ബ​ർ വേ​ങ്ങാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsRiyadhsaudi news
Next Story