റിയാദിൽ പൈപ് ലൈനിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു
text_fieldsറിയാദ്: ജല വിതരണ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനിടയിൽ പൈപ് ലൈനിനകത്ത് കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു. റിയാദിന് തെക്ക് അസീസിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് റിയാദ് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
ഏകദേശം 400 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടയിലാണ് അപകടം. പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് കീഴിലെ തൊഴിലാളികളാണവർ.
പൈപ്പിനുള്ളിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് പുറത്തേക്ക് വരാൻ കഴിഞ്ഞില്ല. പുറത്തുള്ള ആളുകളുമായി ആശയവിനിയമവും നഷ്ടപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ ഏകദേശം 360 മീറ്റർ ദൂരെ തൊഴിലാളികളെ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.
യന്ത്രസഹായത്തോടെ പൈപ്പ് പൊട്ടിച്ച് പുറത്തെടുത്തെങ്കിലും എല്ലാവരും മരിച്ചിരുന്നു. അപകട കാരണമറിയാനുള്ള അന്വേഷണം നടത്തിവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.