റിയാദ് സലഫി മദ്റസ-ബത്ഹ വാർഷിക ദിനം നാളെ
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിലുള്ള സലഫി മദ്റസയുടെ വാർഷിക ദിനം നാളെ വിപുലമായ പരിപാടികളോടെ റിയാദ് എക്സിറ്റ് 18ലുള്ള അൽമനാഖ് ഓപൺ ഗ്രൗണ്ട് ആൻഡ് ഇസ്തിറാഹയിൽ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികൾക്കായി കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വ്യത്യസ്ത മത്സരങ്ങൾ വിവിധ വേദികളിലായി അരങ്ങേറും. ഉച്ചക്ക് 1.30 മുതൽ മൂന്ന് വരെ അധ്യാപക രക്ഷാകർതൃ യോഗം നടക്കും. വൈകീട്ട് മൂന്നിന് കെ.ജി കുട്ടികളുടെ പ്രത്യേക പരിപാടി വേദി ഒന്നിൽ അരങ്ങേറും. ടീനേജ് കുട്ടികൾക്കായി ‘അറിവ്’ എന്ന പേരിൽ ഹാൾ രണ്ടിൽ വൈകീട്ട് 4.45ന് ടീനേജ് സെഷൻ ആരംഭിക്കും.
രാത്രി എട്ടിന് ഓപൺ ഗ്രൗണ്ടിൽ വാർഷിക സമാപന സമ്മേളനം നടക്കും. സുബൈർ പീടിയേക്കൽ ‘ലൈഫ് ട്രെയിനിങ് - ജീവിത ആസ്വാദനത്തിെൻറ പൂർണത’ എന്ന പ്രത്യേക സെഷന് നേതൃത്വം കൊടുക്കും. അക്കാദമിക് വിജയികളെ ആദരിക്കും. റിയാദ് സലഫി മദ്റസയിലെ മുന്നൂറോളം കുട്ടികൾ വ്യത്യസ്ത പരിപാടികളിലായി പങ്കെടുക്കും. നാലു പതിറ്റാണ്ടായി ബത്ഹയിലാണ് സലഫി മദ്റസ പ്രവർത്തിക്കുന്നത്. മലയാളഭാഷ പഠനത്തിനുള്ള സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0556113971, 0550524242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും രാത്രി എട്ടിന് പൊതു പരിപാടി നടക്കുമെന്നും സംഘാടകർ അറിയിച്ചു. ഇതു സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, ദഅവ സെൻറർ പ്രബോധകൻ മുഹമ്മദ് കുട്ടി കടന്നമണ്ണ, പി.ടി.എ പ്രസിഡൻറ് മഹ്റൂഫ് പരപ്പനങ്ങാടി, സെക്രട്ടറി ഫൈസൽ പൂനൂർ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഷറഫുദ്ദീൻ പുളിക്കൽ, ബാസിൽ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.