റിയാദ് സീസണ് കൊറിയൻ സംഗീത വിസ്മയരാവിൽ തുടക്കം
text_fieldsറിയാദ്: ലോക സംഗീതത്തിനും കലക്കും സംസ്കാരത്തിനും ഉജ്ജ്വല വിരുന്നൊരുക്കുന്ന റിയാദ് സീസൺ ഫെസ്റ്റിവലിന് തലസ്ഥാന നഗരിയിൽ വിസ്മയത്തുടക്കം. രാജ്യത്തെ ഏറ്റവും വലിയ സീസണ് ഫെസ്റ്റിവലിന് വെള്ളിയാഴ്ചയാണ് റിയാദില്‍ തുടക്കമായത്. ജനപ്രിയ ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡിെൻറ പോപ് സംഗീത പ്രകടനങ്ങളോടെയാണ് മഹാ ഉൽസവം തുടങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം ബി.ടി.എസ് ആരാധകരേയും, സംഗീതപ്രേമികളേയും കൊണ്ട് തിങ്ങി നിറഞ്ഞു. മുഴുസമയം സസ്പെൻസും ആവേശവും നിറച്ച് ഏഴംഗ കൊറിയന്‍ സംഘം സൗദിയിലെ തങ്ങളുടെ ആദ്യ പ്രകടനത്തിലൂടെ സംഗീത പ്രേമികളുടെ മനം കവർന്നു.
വിഷന്‍ 2030െൻറ ഭാഗമായി വെള്ളിയാഴ്ച ആരംഭിച്ച റിയാദ് സീസണ് ഡിസംബര്‍ 15വരെ നീളും. ആദ്യദിനംതന്നെ ആവേശത്തിമര്‍പ്പിലായിരുന്നു തലസ്ഥാന നഗരി. എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ടിൽ ഫാല്‍ക്കണ്‍ പ്രദര്‍ശനവും ഹണ്ടിങ്ങും ആരംഭിച്ചു. ഇതു ചൊവ്വാഴ്ചവരെ തുടരും. ആകാശത്ത് വർണക്കാഴ്ചകളും വിസ്മയവിരുന്നുമൊരുക്കുന്ന വെടിക്കെട്ടുകള്‍ 17ന് വ്യാഴാഴ്ചയാണ്. അന്നുതന്നെ 1500 ലധികം ആളുകൾ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പരേഡും ഉണ്ടാവും. നൂറിലധികം വൈവിധ്യമാര്‍ന്ന പരിപാടികൾ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ റിയാദ് സീസണ് 70 ദിവസം നീളും. അഞ്ച് ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
കിഴക്കൻ പ്രവിശ്യയിലെയും ജിദ്ദയിലെയും മെഗാസീസൺ പരിപാടികൾക്ക് ശേഷമാണ് സൗദി എൻറർടെയിൻമെൻറ് അതോറിറ്റി റിയാദ് സീസൺ ആരംഭിച്ചിരിക്കുന്നത്. റിയാദ് ബൊളിവാര്‍ഡിൽ ഒക്ടോബർ 17 മുതല്‍ ഒരു മാസം ഓപണ്‍ എയര്‍ സിനിമ പ്രദര്‍ശനമുണ്ടാവും. ലോകോത്തര നിലവാരത്തിലെ സംഗീതമേള, നൃത്ത ജലധാര തുടങ്ങി നിരവധി വിനോദ പരിപാടികളും ബൊളിവാര്ഡിലൊരുക്കുന്നുണ്ട്. എക്സിബിഷന്, സ്പേസ് ഡിസ്കവറി, കോമിക് കോണ്‍ തുടങ്ങി പരിപാടികളാണ് റിയാദ് ഫ്രണ്ടില്‍ സജ്ജീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.