Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്: സംരക്ഷിത...

റി​യാ​ദ്: സംരക്ഷിത മേഖലയിൽ 27 മാൻകുഞ്ഞുങ്ങൾ പിറന്നു

text_fields
bookmark_border
saudi arabia-deer born
cancel
camera_alt

കി​ങ്​ സ​ൽ​മാ​ൻ സം​ര​ക്ഷി​ത വ​ന്യ​ജീ​വി മേ​ഖ​ല​യി​ലെ മാ​നു​ക​ൾ

റി​യാ​ദ്: സൗ​ദി വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സ​ക്കാ​ക​യി​ലെ കി​ങ്​ സ​ൽ​മാ​ൻ റോ​യ​ൽ സം​ര​ക്ഷി​ത വ​ന്യ​ജീ​വി മേ​ഖ​ല​യി​ൽ 27 മാ​ൻ​കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കു​ഞ്ഞു​ങ്ങ​ൾ ഇ​വി​ടെ പി​റ​ക്കു​ന്ന​ത്. വ​ന​സം​ര​ക്ഷ​ണ നി​യ​മം ശ​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​ത്ര​യും പ്ര​ജ​ന​നം ന​ട​ന്ന​തെ​ന്ന് ഇ​വി​ടെ​യു​ള്ള മേ​ൽ​നോ​ട്ട​ക്കാ​ർ പ​റ​ഞ്ഞു. മാ​നു​ക​ളെ​യും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​റ്റ്​ നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ളെ​യും മു​മ്പ്​ ജ​ന​ങ്ങ​ൾ വേ​ട്ട​യാ​ടി​യി​രു​ന്നു.

ഇ​തു​കാ​ര​ണം നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​ട​ർ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ല ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും വ​നം പ​രി​സ്ഥി​തി​വ​കു​പ്പ് ഉ​റ​പ്പു​വ​രു​ത്തി. ഇ​ത് ഇ​വ​യു​ടെ പ്ര​ജ​ന​നം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. കി​ങ് സ​ൽ​മാ​ൻ റോ​യ​ൽ റി​സ​ർ​വി​ൽ ഏ​ക​ദേ​ശം 350ഓ​ളം മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ഉ​ര​ഗ​ങ്ങ​ളും ഉ​ള്ള​താ​യാ​ണ് ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeerSaudi Arabia
News Summary - Riyadh-27 baby deer were born in the protected area
Next Story