മഴവെള്ളപാച്ചിലിൽ ഒഴുകിപ്പോയ മൂന്നു വാഹനയാത്രക്കാരെ രക്ഷപ്പെടുത്തി
text_fieldsറിയാദ്: ശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിൽ നിന്ന് 15 കിലോമീറ്റർ അകലേക്ക് വാഹനമടക്കം ഒഴുകിപ്പോയ മുന്നുപേരെ സ ിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഒഴുകിയ വാഹനത്തിൽ നിന്ന് പുറത്തുകടന്ന് ഒരു മരത്തിൽ കയറിനിൽക്കുകയായിരുന്നു മൂവരു ം. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ശഖ്റയിലാണ് സംഭവം. ശഖ്റ - അൽഖസീം റോഡിൽ നിന്ന് 15 കിലോമീറ്ററകലെ ഒരു താഴ്വരയിലേക്കാണ് യാത്രക്കാരും വാഹനവും ഒഴുകിപ്പോയത്.
ചെളിനിറഞ്ഞ പ്രദേശത്തേക്കായിരുന്നു ഇവർ ഒഴുകിയെത്തിയത്. ചെളിയിൽ പുതഞ്ഞുപോകുന്ന അവസ്ഥയിൽ നിന്ന് ഒരു മരത്തിെൻറ ചില്ലയിൽ പിടുത്തം കിട്ടിയതാണ് രക്ഷയായത്. വിവരമറിഞ്ഞപ്പോൾ സിവിൽ ഡിഫൻസിെൻറ രക്ഷാപ്രവർത്തകർ അവിടെയെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഏറെനേരം മരച്ചില്ലയിൽ പിടിച്ചിരിക്കേണ്ടിവന്നു എന്നല്ലാതെ പരിക്കൊന്നും ഏറ്റില്ല.
അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും താഴ്വരകളിലും പോകരുതെന്നും മഴ മൂലം ഇൗ ഭാഗങ്ങളിലെല്ലാം വെള്ളപ്പൊക്കമുണ്ടായിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് ശഖ്റ ബ്രാഞ്ച് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുറഹ്മാൻ അൽമജാലി പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.