Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘റി​യാ​ദ് എ​യ​ർ’...

‘റി​യാ​ദ് എ​യ​ർ’ കാ​ബി​ൻ ഡി​സൈ​നു​ക​ൾ പു​റ​ത്തു​വി​ട്ടു

text_fields
bookmark_border
‘റി​യാ​ദ് എ​യ​ർ’ കാ​ബി​ൻ ഡി​സൈ​നു​ക​ൾ പു​റ​ത്തു​വി​ട്ടു
cancel

റി​യാ​ദ്​: സൗ​ദി​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന​ക​മ്പ​നി​യാ​യ ‘റി​യാ​ദ് എ​യ​ർ’ വി​മാ​ന​ങ്ങ​ളു​ടെ ഉ​ൾ​ഭാ​ഗ​ത്തെ (കാ​ബി​ൻ) ഡി​സൈ​നു​ക​ൾ പു​റ​ത്തി​റ​ക്കി. അ​ത്യാ​ധു​നി​ക​മാ​യ ആ​ഡം​ബ​ര​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തും റി​യാ​ദ് എ​യ​റി​​ന്റെ കാ​ഴ്​​ച​പ്പാ​ടു​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു​മാ​ണ്​ ഡി​സൈ​നു​ക​ൾ.

വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടിത്ത​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക​ത്തി​ലെ ഡി​ജി​റ്റ​ൽ നി​ല​വാ​ര​മു​ള്ള ആ​ദ്യ​ത്തെ എ​യ​ർ കാ​രി​യ​ർ എ​ന്ന നി​ല​യി​ൽ പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​മാ​യും ത​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​വും ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്നു. ആ​ഡം​ബ​ര​വും സൗ​ക​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ച് വ്യോ​മ​യാ​ന, യാ​ത്രാ മേ​ഖ​ല​ക​ളി​ൽ സ​വി​ശേ​ഷ​മാ​യ യാ​ത്രാ​നു​ഭ​വം പ്ര​ദാ​നം​ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഉ​ള്ളി​ലെ രൂ​പ​ക​ൽ​പ​ന.

ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​മ​ന്വ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ കാ​ബി​ൻ ഡി​സൈ​ൻ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഇ​ത്​ സൗ​ക​ര്യ​പ്ര​ദ​മാ​യ ഉ​പ​യോ​ഗ​വും എ​ളു​പ്പ​വും യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ പൈ​തൃ​ക​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ നി​റ​ങ്ങ​ളും വ​സ്തു​ക്ക​ളും ഡി​സൈ​നു​ക​ളി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

ഏ​റ്റ​വും മു​ന്തി​യ​തും സു​ഖ​പ്ര​ദ​വു​മാ​യ സീ​റ്റു​ക​ളാ​ണ്​ ഒ​രു​ക്കു​ന്ന​ത്. 2023 മാ​ർ​ച്ച് 12നാ​ണ്​ റി​യാ​ദ് എ​യ​ർ എ​ന്ന ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. ‘787 ഡ്രീം​ലൈ​ന​ർ’ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഓ​ർ​ഡ​ർ ന​ൽ​കി ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ക​മ്പ​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsCabinRiyadh Air
News Summary - Riyadh Air cabin designs revealed
Next Story