Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റിയാദ്​ എയർ 72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങും
cancel
camera_alt

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാൻ വേണ്ടി റിയാദ്​ എയറും ബോയിങ്​ കമ്പനിയും കരാർ ഒപ്പിട്ടപ്പോൾ

Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ എയർ 72 ബോയിങ്​...

റിയാദ്​ എയർ 72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങും

text_fields
bookmark_border

ജിദ്ദ: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ ‘റിയാദ്​ എയർ’ 72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങും. ഇതിനുള്ള ആദ്യത്തെ ഓർഡർ കമ്പനി പ്രഖ്യാപിച്ചു. അമേരിക്കയിലെ ബോയിങ്​ കമ്പനിയുമായി കരാർ ഒപ്പിട്ടു​. സൗദി പൊതുനിക്ഷേപ നിധിക്ക്​ കീഴിൽ റിയാദ്​ എയർ എന്ന പേരിൽ പുതിയ ദേശീയ വിമാന കമ്പനി ആരംഭിക്കുന്നത്​ സംബന്ധിച്ച്​ കഴിഞ്ഞ ദിവസമാണ്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ​ പ്രഖ്യാപിച്ചത്​. തൊട്ടടുത്ത ദിവസം തന്നെ 2025-ൽ അന്താരാഷ്​ട്ര സർവിസ്​ ആരംഭിക്കുമെന്നും ഉടനെ വിമാനങ്ങൾക്കായുള്ള വലിയ ഓർഡർ പ്രഖ്യാപിക്കുമെന്നും​ കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ്​ ​വ്യക്തമാക്കുകയും ചെയ്​തിരുന്നു.

അന്താരാഷ്‌ട്ര നിലവാരത്തോടെ പ്രവർത്തനം ആരംഭിക്കുന്ന റിയാദ്​ എയറിന്റെ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്​ 72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം​. വ്യോമഗതാഗത്തിനുള്ള ആഗോള കേന്ദ്രമാകാനാണ്​ സൗദി അറേബ്യയുടെ നീക്കം. ആ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതാണ്​​ പുതിയ പ്രഖ്യാപനം. വിമാനങ്ങൾ വാങ്ങാനുള്ള ഈ നീക്കം ബോയിങ്​ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ അഞ്ച് വാണിജ്യ ഓർഡറുകളിലൊന്നാണ്​​.

2030-ഓടെ 33 കോടിയലധികം യാത്രക്കാരെ എത്തിക്കാനും 10 കോടി സന്ദർശകരെ ആകർഷിക്കാനുമുള്ള സൗദി അറേബ്യയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ എണ്ണേതര ജി.ഡി.പി 750 കോടി റിയാൽ വരെ വർധിപ്പിക്കുന്നതിനും പ്രത്യക്ഷമായും പരോക്ഷമായും രണ്ട്​ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും സംഭാവന ചെയ്യും. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബോയിങ്ങുമായുള്ള പുതിയ കരാർ സാമ്പത്തിക രംഗത്ത്​ വലിയ തുണയാകുമെന്നും ഏകദേശം ഒരു ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നും 145 ചെറുകിട ബിസിനസുകൾ ഉൾപ്പെടെ 38 സംസ്ഥാനങ്ങളിലെ 300-ലധികം വിതരണക്കാർക്ക് പ്ര​യോജനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ട്​.

പാരിസ്ഥിതിക ലക്ഷ്യങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതാണ്​ പുതിയ വിമാനങ്ങൾക്കായുള്ള കരാർ. ശബ്​ദാഘാതം സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിച്ച്​ ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവുമായ വിമാനങ്ങൾ പ്രവർത്തിപ്പിക്കാനാണ് റിയാദ്​ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boeingboeing787Riyadh AirDreamliners
News Summary - Riyadh Air orders 72 Dreamliners from Boeing
Next Story