റിയാദ് എയർ ആദ്യ ഇലക്ട്രിക് ബസുകൾ പുറത്തിറക്കി
text_fieldsറിയാദ്: ജീവനക്കാരുടെ യാത്രക്കായി ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി നിർദ്ദിഷ്ട ദേശീയ വിമാനകമ്പനിയായ റിയാദ് എയർ. നാഷനൽ ട്രാൻസ്പോർട്ട് സൊല്യൂഷൻസ് കമ്പനി, മാരിബോർ ഓട്ടോമൊബൈൽ ഫാക്ടറി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇലക്ട്രിക് ബസുകൾ പുറത്തിറക്കിയത്. കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള മികച്ച ആഗോള സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളും സ്വീകരിക്കുന്നതിനുള്ള റിയാദ് എയറിന്റെ ഉറച്ച പ്രതിബദ്ധതയാണ് ഇലക്ട്രിക് ബസിന്റെ ലോഞ്ചിങ്ങിൽ പ്രതിഫലിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ സുസ്ഥിര സമ്പ്രദായങ്ങളെ പിന്തുണക്കുന്നതിനുള്ള ശ്രമം നടത്തുക, ഭൂമിയിലെ കാർബൺ ഉദ്വമനം കുറക്കുന്നതിന് അന്തരീക്ഷത്തിൽ ഇന്ധനക്ഷമത നിയന്ത്രിക്കാൻ ശ്രമിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ജീവനക്കാരുടെ യാത്രക്ക് ഇലക്ട്രിക് ബസ് പുറത്തിറക്കിയിരിക്കുന്നതെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.
സുസ്ഥിരതയിലും വായുസുരക്ഷയിലും ആഗോളതലത്തിൽ മികച്ച രീതികൾ സ്വീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന സംരംഭങ്ങളിലൊന്നാണിത്. നമ്മുടെ ഭൂമിക്കും നമ്മുടെ ഭാവി തലമുറക്കും നൽകാവുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിതെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.