റിയാദ് എയർ 60 പുതിയ എയർബസുകൾ വാങ്ങും
text_fieldsറിയാദ്: റിയാദ് എയർ 60 പുതിയ എയർബസ് എ 321 നിയോ വിമാനങ്ങൾ വാങ്ങുന്നു. 2025-ൽ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പും ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കുകയെന്ന അഭിലാഷം യാഥാർഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പുമാണിത്.
ഇത്രയും വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡറിന്മേലുള്ള പർച്ചേസ് കരാർ ഒപ്പുവെച്ചതായി റിയാദ് എയർ അധികൃതർ വ്യക്തമാക്കി. റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ്, എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിൽ റിയാദിൽ എട്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് കോൺഫറൻസിനിടെയാണ് പർച്ചേസ് കരാറിൽ ഒപ്പുവെച്ചത്.
നേരത്തെ നൽകിയത് ഉൾപ്പടെ റിയാദ് എയർ ഇതുവരെ ഓർഡർ നൽകിയ മൊത്തം വിമാനങ്ങളുടെ എണ്ണം 132 ആകും. പുതിയ കരാർ ആഗോള വ്യോമയാന കേന്ദ്രമാകാനുള്ള സൗദിയുടെ അഭിലാഷത്തെ സ്ഥിരീകരിക്കുന്നതാണ്.എയർബസുമായുള്ള പുതിയ ഓർഡർ റിയാദ് എയറിെൻറ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് സൗദി പൊതുനിക്ഷേപ നിധി ഗവർണറും റിയാദ് എയർ ഡയറക്ടർ ബോർഡ് ചെയർമാനുമായ യാസർ അൽ റുമയാൻ പറഞ്ഞു.
ഒാർഡർ കരാർ റിയാദ് എയറിെൻറ അഭിലാഷ പദ്ധതികളെ ശക്തിപ്പെടുത്തും. അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. വ്യോമയാന മേഖലയിലെ ആഗോള തന്ത്രപ്രധാന കേന്ദ്രമെന്ന നിലയിൽ തലസ്ഥാനമായ റിയാദിന്റെ സ്ഥാനം ഏകീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങളുടെ ഒരു ശൃംഖല നിർമിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്നും അൽ റുമയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.