Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാനങ്ങളുടെ സമയക്രമം...

വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിൽ റിയാദ്​ വിമാനത്താവളം​ ലോകറാങ്കിങ്ങിൽ​ ഒന്നാമത്​​

text_fields
bookmark_border
Riyadh Airport
cancel

റിയാദ്​: വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിൽ റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ട്​ ലോകത്ത്​ ഒന്നാം സ്ഥാനത്ത്​. വ്യോമയാനം സ​ംബന്ധിച്ച്​ അപഗ്രഥനം നടത്തുന്ന പ്രമുഖ ഏജൻസിയായ സിറിയം ഡിയോ ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്കി​െൻറ അടിസ്ഥാനത്തിൽ നടത്തിയ ആഗോള റാങ്കിങ്ങിലാണ്​ റിയാദ്​ എയർപ്പോർട്ട് ​ഒന്നാം സ്ഥാനത്ത്​ ഇടം പിടിച്ചത്​. വിമാന സർവിസുകളുടെ​ പ്ലാനിങ്ങി​െൻറ കാര്യക്ഷമത​, വിമാനങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ച്​ യാത്രക്കാർക്ക്​ അതത്​ സമയങ്ങളിൽ തന്നെ കൃത്യ വിവരം നൽകുന്നത്​ തുടങ്ങിയ വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്​.

ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത്​ അഭിമാനകരമാണെന്ന്​ റിയാദ്​ എയർപോർട്ട്​സ്​ കമ്പനി സി.ഇ.ഒ അയ്​മൻ ബിൻ അബ്​ദുൽഅസീസ്​ അബു അബഅ അഭിപ്രായപ്പെട്ടു. ഈ ആഗോള അംഗീകാരത്തിനുള്ള പ്രകടനം കൈവരിക്കാൻ കഴിഞ്ഞത്​ വിമാനങ്ങളുടെ ഓപറേഷനിൽ ഏറ്റവും മികവുറ്റതും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ നടത്തണമെന്ന മാനേജ്​മെൻറി​െൻറ പ്രതിബദ്ധതയുടെ ഫലമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. സർവിസ്​ ഷെഡ്യൂളുകൾ പാലിക്കുന്നതിലും വിമാനങ്ങൾ ഇറങ്ങുന്നതിലും പുറപ്പെടുന്നതിലും യാത്രക്കാർക്ക്​ അത്​ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കുന്നതിലും പുലർത്തുന്ന കണിശത ലോകത്ത്​ വിമാനത്താവളത്തി​െൻറ യശ്ശസ്​ ഉയർത്തി. വിവിധ സാമ്പത്തിക മേഖലകളിലെ ഏറ്റവും സജീവമായ പ്രാദേശിക തലസ്ഥാനങ്ങളിലൊന്നായി റിയാദ്​ നഗരത്തെ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രമുഖ ഗേറ്റ്‌വേ എന്ന നിലയിൽ വിമാനത്താവളം അർഹിക്കുന്ന ഉയർന്ന തലത്തിലുള്ള മികവും പ്രതിബദ്ധതയും കൈവരിക്കുന്നതിന് പരമാവധി പരിശ്രമമാണ്​ റിയാദ് എയർപോർട്ട് കമ്പനി നടത്തുന്നത്​. അത്​ ഫലവത്താക്കുന്നതിൽ ജീവനക്കാരുടെ പ്രതിബദ്ധത പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും അബു അബ ചൂണ്ടിക്കാണിച്ചു. ടൂറിസം, സാംസ്കാരിക, വിനോദ മേഖലകൾ, മറ്റ്​ വിവിധ മേഖലകളിലും സുസ്ഥിര വികസനത്തി​െൻറ വിവിധ വശങ്ങളിലും രാജ്യത്തി​െൻറ മുൻനിര സ്ഥാനം ഏകീകരിക്കാൻ പ്രവർത്തിക്കുന്ന ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ നിറവേറ്റുന്നതി​െൻറ ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിന് ഈ ബഹുമതി ലഭിക്കാൻ കഴിഞ്ഞ കാലയളവിൽ അശ്രാന്ത പരിശ്രമം നടത്തിയ എല്ലാ ജീവനക്കാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. സിറിയം ഡിയോയുടെ ജനുവരിയിലെ റാങ്കിങ്ങിൽ റിയാദ്​ എയർപ്പോർട്ട്​ മൂന്നാംസ്ഥാനത്തായിരുന്നു. വെറും അഞ്ച് മാസത്തിനുള്ളിൽ എയർപോർട്ട് കൈവരിച്ച വികസനത്തി​െൻറ ദ്രുതഗതിയെ പ്രതിഫലിപ്പിക്കുന്നതാണ്​ ഇപ്പോഴത്തെ ഒന്നാം റാങ്ക്​ എന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi ArabiaRiyadh Airport
News Summary - Riyadh Airport holds first in maintaining time of flights
Next Story