റിയാദ് എയർപോർട്ടിൽ വിവരങ്ങൾ വാട്സ് ആപിലറിയാം
text_fieldsറിയാദ്: വാട്സ്ആപ്പിലൂടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങളറിയാൻ സൗകര്യം. വാട്സ്ആപ്പിലൂടെ അന്വേഷണം നടത്തുന്ന യാത്രക്കാർക്ക് ഉടൻ മറുപടി ലഭിക്കും. വരുന്നതും പോകുന്നതുമടക്കം വിമാന സർവിസുകളുടെ എല്ലാ വിവരങ്ങളും ഇങ്ങനെ അറിയാൻ സാധിക്കും. ഈ സേവനത്തിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റസ്റ്റാറന്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. നഷ്ടപ്പെട്ട ബാഗേജ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഇതു സഹായിക്കും. ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായവും ഇതിലൂടെ ലഭിക്കും. +966 9200 20090 എന്ന നമ്പറിലാണ് റിയാദ് എയർപോർട്ട് വാട്സ്ആപ് സേവനം ലഭിക്കുക. രാവിലെ എട്ടു മുതൽ രാത്രി 11.59 വരെ വാട്സ്ആപ് സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.