Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ അ​ൽ​ഉ​റൂ​ബ...

റി​യാ​ദ്​ അ​ൽ​ഉ​റൂ​ബ ട​ണ​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
റി​യാ​ദ്​ അ​ൽ​ഉ​റൂ​ബ ട​ണ​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
cancel
camera_alt

റി​യാ​ദ്​ അ​ൽ​ഉ​റൂ​ബ റോ​ഡി​ലെ ട​ണ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ

റി​യാ​ദ്:​ അ​ൽ​ഉ​റൂ​ബ റോ​ഡി​ൽ നി​ർ​മി​ക്കു​ന്ന തു​ര​ങ്ക​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 2150 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ ഇ​രു ദി​ശ​ക​ളി​ലേ​ക്കും വാ​ഹ​ന​ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള ട​ണ​ലി​ന്റെ നി​ർ​മാ​ണം. തു​ര​ങ്ക​ത്തി​​ന്റെ മു​ഴു​വ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി കി​ങ്​ സ​ൽ​മാ​ൻ പാ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പാ​ർ​ക്കി​​ന്റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളു​മാ​യി യോ​ജി​പ്പി​ക്കു​ന്ന​തി​നും അ​തി​​ന്റെ ഘ​ട​ക​ങ്ങ​ളു​ടെ പ​ര​സ്പ​ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും റി​യാ​ദ് നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും എ​ളു​പ്പം പാ​ർ​ക്കി​ൽ എ​ത്തി​ച്ചേ​രാ​നു​മാ​ണ്​​ തു​ര​ങ്കം നി​ർ​മി​ച്ച​ത്.

കി​ങ്​ സ​ൽ​മാ​ൻ പാ​ർ​ക്ക്​ പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. തു​ര​ങ്ക​ത്തി​ൽ പ്ര​ത്യേ​ക എ​മ​ർ​ജ​ൻ​സി ലൈ​ന്​ പു​റ​മെ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള മൂ​ന്ന്​ പാ​ത​ക​ൾ, അ​ഞ്ച്​ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റു​ക​ൾ, നൂ​ത​ന ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു​. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 1,40,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാം. സ​മ​കാ​ലി​ക വാ​സ്തു​വി​ദ്യ ശൈ​ലി​യി​ലാ​ണ് തു​ര​ങ്കം നി​ർ​മി​ച്ച​ത്.

മൗ​ലി​ക​ത, സ​ൽ​മാ​നി​യ വാ​സ്തു​വി​ദ്യ​യു​ടെ ത​ത്ത്വ​ങ്ങ​ൾ എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ ട​ണ​ലി​ന്റെ ഡി​സൈ​ൻ. രൂ​പ​ക​ൽ​പ​ന​യി​ലെ വ്യ​ത്യ​സ്ത ഷേ​ഡു​ക​ൾ ഭൂ​മി​യു​ടെ പാ​ളി​ക​ളെ​യും റി​യാ​ദ് ന​ഗ​ര​ത്തി​ന്റെ പാ​റ​ക്കെ​ട്ടു​ക​ളെ​യും പ്ര​തീ​ക​വ​ത്​​ക​രി​ക്കു​ന്നു. ഒ​പ്പം മി​ഴി​വു​റ്റ നി​റ​ങ്ങ​ൾ ഉ​റൂ​ബ തു​ര​ങ്ക​ത്തി​ന്​ വ്യ​തി​രി​ക്ത​മാ​യ പാ​റ്റേ​ണും ക​ലാ​പ​ര​മാ​യ കാ​ഴ്​​ച​ഭം​ഗി​യും ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsRiyadh Al Urubah Tunnel Road
News Summary - Riyadh Al Urubah Tunnel Road The construction is complete
Next Story