Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘റി​യാ​ദ് ബീ​റ്റ്സ്’...

‘റി​യാ​ദ് ബീ​റ്റ്സ്’ സെ​പ്റ്റം​ബ​ർ 29ന്: ചി​രി​ച്ചെ​പ്പ് തു​റ​ക്കാ​ൻ ര​മേ​ശ്‌ പി​ഷാ​ര​ടി​യും അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​റും

text_fields
bookmark_border
‘റി​യാ​ദ് ബീ​റ്റ്സ്’ സെ​പ്റ്റം​ബ​ർ 29ന്: ചി​രി​ച്ചെ​പ്പ് തു​റ​ക്കാ​ൻ ര​മേ​ശ്‌ പി​ഷാ​ര​ടി​യും അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​റും
cancel

റി​യാ​ദ്: പ്ര​വാ​സി മാ​ന​സ​ങ്ങ​ളി​ലേ​ക്ക് ക​ല​യു​ടെ​യും സം​ഗീ​ത​ത്തി​​ന്റെ​യും പൂ​ക്കാ​ല​വു​മാ​യി വി​രു​ന്നെ​ത്തു​ന്ന ‘റി​യാ​ദ് ബീ​റ്റ്സി’​ൽ ഗാ​യ​ക​രോ​ടൊ​പ്പം ചി​രി​യു​ടെ ചെ​പ്പ് തു​റ​ക്കാ​ൻ ര​മേ​ശ്‌ പി​ഷാ​ര​ടി​യെ​ത്തു​ന്നു. കൂ​ടെ ന്യൂ​ജെ​ൻ ഹാ​സ്യ​താ​ര​മാ​യ അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​റും. ന​ട​ൻ, സം​വി​ധാ​യ​ക​ൻ, സ്​​റ്റേ​ജ് ആ​ർ​ട്ടി​സ്​​റ്റ്, അ​വ​താ​ര​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ മാ​ത്ര​മ​ല്ല ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ലും അ​തി​ഥി​യാ​യും വി​ധി​ക​ർ​ത്താ​വാ​യു​മൊ​ക്കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന അ​നേ​കം ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് പി​ഷാ​ര​ടി. ശു​ദ്ധ ഹാ​സ്യ​ത്തി​​ന്റെ​യും അ​നു​ക​ര​ണ​ത്തി​​ന്റെ​യും ഒ​രു പ്ര​തി​ഭാ​സ​മാ​യി മാ​റി​യ ഈ ​ക​ലാ​കാ​ര​ൻ വാ​ക്കു​ക​ളു​ടെ അ​ന​ർ​ഗ നി​ർ​ഗ​ള​മാ​യ പ്ര​യോ​ഗ​ത്തി​ലൂ​ടെ​യും കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യും കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കു​ന്നു.

ഹാ​സ്യ​ത്തി​ന്റെ ര​സ​ച്ച​ര​ടി​ൽ കോ​ർ​ത്ത സം​ഭാ​ഷ​ണ​വും മൂ​ർ​ച്ച​യു​ള്ള ആ​നു​കാ​ലി​ക വി​മ​ർ​ശ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​​ന്റെ പ​രി​പാ​ടി​ക​ളെ ജ​ന​പ്രി​യ​മാ​ക്കു​ന്നു. മി​മി​ക്രി​യി​ലൂ​ടെ ക​ട​ന്നു​വ​ന്ന പി​ഷാ​ര​ടി വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ മ​ല​യാ​ള സി​നി​മ ടെ​ലി​വി​ഷ​ൻ ലോ​ക​ത്ത് ത​േ​ൻ​റ​താ​യ ഇ​ടം രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് മ​ല​യാ​ള​ത്തി​ന്റെ ഏ​തൊ​രു ക​ലാ​മാ​മാ​ങ്ക​ത്തി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സാ​ന്നി​ധ്യ​മാ​ണ് കോ​ട്ട​യം കാ​രി​കോ​ട് സ്വ​ദേ​ശി​യാ​യ ര​മേ​ശ്‌ പി​ഷാ​ര​ടി. ‘കോ​മ​ഡി ഉ​ത്സ​വ’​ത്തി​ലൂ​ടെ ശ​ബ്​​ദാ​നു​ക​ര​ണ വേ​ദി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ക​ലാ​കാ​ര​നാ​ണ് അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​ർ എ​ന്ന യു​വ​പ്ര​തി​ഭ.ആ​രെ​യും വി​സ്മ​യി​പ്പി​ക്കു​ന്ന രീ​തി​യി​ൽ സി​നി​മാ​താ​ര​ങ്ങ​ളു​ടെ ശ​ബ്​​ദം ലൈ​വാ​യി ഡ​ബ്​ ചെ​യ്​​ത്​ വി​സ്​​മ​യി​പ്പി​ക്കു​ന്ന​താ​ണ്​ അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​റി​ന്റെ സ​വി​ശേ​ഷ​ത. നി​ര​വ​ധി ഫോ​ളോ​വേ​ഴ്‌​സു​ള്ള അ​ശ്വ​ന്ത് ക​ലാ​കേ​ര​ള​ത്തി​ന് പു​തി​യൊ​രു വാ​ഗ്ദാ​ന​മാ​ണ്.


പ​രി​പാ​ടി​യി​ലേ​ക്കു​ള്ള റെ​ഡ് കാ​ർ​പെ​റ്റ് ടി​ക്ക​റ്റ് സു​നി​ത ജ​യ​പ്ര​കാ​ശ് ബ​ഷീ​ർ പാ​ണ​ക്കാ​ടി​ൽ​നി​ന്ന്​ സ്വീ​ക​രി​ക്കു​ന്നു



റി​യാ​ദ്​ ബീ​റ്റ്​​സ്​ അ​ര​ങ്ങു​ണ​ർ​ത്തു​ന്ന ന​ർ​മ​ത്തി​​ന്റെ ചി​രി ത​രം​ഗ​ങ്ങ​ളും സം​ഗീ​ത​ത്തി​​ന്റെ മ​ധു​ര ഈ​ണ​ങ്ങ​ളും ആ​സ്വ​ദി​ക്കു​വാ​ൻ ഇ​നി ഒ​രാ​ഴ്ച ദൂ​രം മാ​ത്രം. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു രാ​വ്​ സ​മ്മാ​നി​ക്കാ​ൻ ‘ഗ​ള്‍ഫ് മാ​ധ്യ​മം’ അ​ന്തി​മ ഒ​രു​ക്ക​ത്തി​ലാ​ണ്. മ​ല​സ് ലു​ലു​വി​ലെ റൂ​ഫ് അ​റീ​ന​യി​ലാ​ണ് ഈ ​ക​ലാ​നി​ശ അ​ര​ങ്ങേ​റു​ന്ന​ത്. ന​ഗ​ര മ​ധ്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന വേ​ദി​യി​ലേ​ക്ക് എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​ച്ചേ​രാ​ൻ എ​ളു​പ്പ​മാ​ണ്. ഈ ​മാ​സം 29ന് (​വെ​ള്ളി​യാ​ഴ്ച) വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ തു​റ​ക്കും. 6.30 മു​ത​ലാ​ണ്​ പ​രി​പാ​ടി​ക്ക്​ തു​ട​ക്കം കു​റി​ക്കു​ക. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സി​നി​മാ താ​രം ഭാ​വ​ന, സെ​ലി​ബ്രി​റ്റി ആ​ങ്ക​ർ മി​ഥു​ൻ ര​മേ​ശ്‌, പി​ന്ന​ണി ഗാ​യ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വി​ധു പ്ര​താ​പ്, ഗാ​യി​ക​യും ഡ​ബ്ബി​ങ് ആ​ര്‍ട്ടി​സ്​​റ്റു​മാ​യ ആ​ൻ ആ​മി, ‘ദി ​വോ​യ്‌​സ്’ ഹി​ന്ദി റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ ജാ​സിം ജ​മാ​ൽ, സ്​​റ്റാ​ർ സിം​ഗ​റി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ശി​ഖ പ്ര​ഭാ​ക​ർ തു​ട​ങ്ങി നി​ര​വ​ധി യു​വ ക​ലാ​കാ​ര​ന്മാ​ർ വേ​ദി​യി​ൽ അ​ണി​നി​ര​ക്കും.

റി​യാ​ദി​ൽ നി​ന്ന് ഡാ​ൻ​സ് മാ​സ്​​റ്റ​ർ വി​ഷ്ണു​വി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോ​ൾ സ്​​റ്റാ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ ന​ർ​ത്ത​ക​രും പ​ങ്കു​ചേ​രും. യു​വ​പ്ര​തി​ഭ​ക​ളു​ടെ സ​ർ​ഗ​ശേ​ഷി കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വ് കൊ​ണ്ടും റി​യാ​ദി​ന് പു​തി​യൊ​ര​നു​ഭ​വ​മാ​യി മാ​റും റി​യാ​ദ് ബീ​റ്റ്സ്. പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്​ റി​യാ​ദി​ലെ ക​ലാ​സ്വാ​ദ​ക​ർ. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള മി​ത​മാ​യ നി​ര​ക്കി​ലാ​ണ് പ്ര​വേ​ശ​ന​പാ​സു​ക​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

റെ​ഡ് കാ​ർ​പെ​റ്റ്, പ്ലാ​റ്റി​നം, ഡ​യ​മ​ണ്ട്, ഗോ​ൾ​ഡ് എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലാ​യി തി​രി​ച്ചാ​ണ്​ ഇ​രി​പ്പി​ട​ങ്ങ​ൾ.ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ വി​വി​ധ മ​ല​യാ​ളി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ഫി​സി​നെ​യും പ്ര​തി​നി​ധി​ക​ളെ​യും നേ​രി​ട്ടും സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.റി​യാ​ദി​​ന്റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ൽ ഖ​ർ​ജ്, മു​സാ​ഹ്​​മി​യ, ശ​ഖ്‌​റാ എ​ന്നി​വി​ട​ങ്ങ​ളി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​നി​യും ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കാ​ത്ത​വ​ർ​ക്ക്​ മേ​ൽ​പ​റ​ഞ്ഞ കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0504507422, 0559576974 എ​ന്നീ ന​മ്പ​റു​ക​ളി​ൽ​നി​ന്ന്​ ല​ഭ്യമാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ComedySaudi ArabiaRiyadh BeatsRamesh PisharatiAshwanth Anilkumar
News Summary - 'Riyadh Beats' on September 29: Ramesh Pisharati and Ashwa to open the laughter What will happen?
Next Story