Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് പു​സ്ത​ക​മേ​ള​: അന്താരാഷ്​ട്ര പ്രസാധക സമ്മേളനം സംഘടിപ്പിക്കും

text_fields
bookmark_border
Riyadh International Book Fair
cancel
camera_alt

Representational Image

ജി​ദ്ദ: റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ അ​ന്താ​രാ​ഷ്​​ട്ര പ്ര​സാ​ധ​ക​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. സൗ​ദി പ​ബ്ലി​ഷി​ങ്​ ​സൊ​സൈ​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ഹി​ത്യ-​പ്ര​സി​ദ്ധീ​ക​ര​ണ-​വി​വ​ർ​ത്ത​ന അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്തു​നി​ന്നു​ള്ള വ്യ​വ​സാ​യ​പ്ര​മു​ഖ​ർ, വ്യ​ക്തി​ഗ​ത പ്ര​സാ​ധ​ക​ർ, ര​ച​യി​താ​ക്ക​ൾ, വി​ദ​ഗ്​​ധ​ർ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

പു​സ്ത​ക​വ്യ​വ​സാ​യ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മ​കാ​ലി​ക വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ​ർ​ഗാ​ത്മ​ക വ്യ​വ​സാ​യ​ത്തി​ലെ വ​ള​ർ​ച്ച​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും വി​വി​ഷ സെ​ഷ​നു​ക​ളി​ൽ ച​ർ​ച്ച ന​ട​ക്കും. വ്യാ​ഴാ​ഴ്ച മു​ത​ൽ ഒ​ക്ടോ​ബ​ർ ഏ​ഴ്​ വ​രെ റി​യാ​ദി​ലെ കി​ങ്​ സ​ഊ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ്​ റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaRiyadh Book FairInternational Publishers Conference
News Summary - Riyadh Book Fair: International Publishers Conference to be organized
Next Story