Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് വാ​ഹ​ന...

റി​യാ​ദ് വാ​ഹ​ന പാ​ർ​ക്കി​ങ്​ പ​ദ്ധ​തി; ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
Riyadh car parking scheme
cancel

റി​യാ​ദ്​: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്​ സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം. റി​യാ​ദ്​ ന​ഗ​ര​ത്തി​നു​ള്ളി​ൽ വി​പു​ല​മാ​യ പൊ​തു​പാ​ർ​ക്കി​ങ്ങി​നു​ള്ള പ​ദ്ധ​തി​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണി​ത്. പൊ​തു​പാ​ർ​ക്കി​ങ്​ വ്യ​വ​സ്ഥാ​പി​ത​മാ​ക്കി തെ​റ്റാ​യ​തും ക്ര​മ​ര​ഹി​ത​വു​മാ​യ പാ​ർ​ക്കി​ങ്​ രീ​തി​ക​ൾ കു​റ​ച്ചു​കൊ​ണ്ട് ത​ല​സ്ഥാ​ന​ത്തെ ജീ​വി​ത നി​ല​വാ​രമുയ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഒ​രു സു​പ്ര​ധാ​ന പ​ദ്ധ​തി​യാ​ണി​ത്.

ന​ഗ​ര​വാ​സി​ക​ൾ​ക്കും ടൂ​റി​സ്​​റ്റു​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ സ​ഞ്ചാ​ര​ത്തി​ന്​ റോ​ഡു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്​. റോ​ഡു​ക​ളോ​ട്​ ചേ​ർ​ന്ന്​ 24,000ത്തി​ല​ധി​കം പൊ​തു​പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കും. അ​തി​നു​പു​റ​മെ പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1,40,000ത്തി​ല​ധി​കം പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കും. ഇ​താ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ക. അ​ൽ വു​റൂ​ദ്, റ​ഹ്​​മാ​നി​യ, ഗ​ർ​ബ് അ​ൽ​ഉ​ല​യ്യ, അ​ൽ മു​റൂ​ജ്, കി​ങ്​ ഫ​ഹ​ദ്, സു​ലൈ​മാ​നി​യ എ​ന്നീ ഡി​സ്​​ട്രി​ക്​​റ്റു​ക​ളി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ലും ​ ന​ഗ​ര​ത്തി​​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള മ​റ്റു നാ​ല് പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ ഇ​ത്ര​യും പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

പൊ​തു പാ​ർ​ക്കി​ങ്ങി​നോ​ട് ചേ​ർ​ന്നു​ള്ള ഡി​സ്​​ട്രി​ക്​​റ്റു​ക​ളി​ൽ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​നം ഉ​ത്തേ​ജി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്ര ഉ​പ​ഭോ​ക്താ​ക്ക​ളും ക​ച്ച​വ​ട​ക്കാ​രും എ​ത്തി​യാ​ലും കൂ​ടു​ത​ൽ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടാ​ത്ത വി​ധം പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഈ ​പു​തി​യ സേ​വ​നം സ​ഹാ​യി​ക്കും.

റി​യാ​ദ് ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന വി​ഭാ​ഗ​ത്തി​ന്​ കീ​ഴി​ലു​ള്ള റു​മാ​ത്​ റി​യാ​ദ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ ക​മ്പ​നി​യും​ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സെ​ലൂ​ഷ​ൻ ബൈ ​എ​സ്.​ടി.​സി ക​മ്പ​നി​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച പ​ങ്കാ​ളി​ത്ത ക​രാ​റി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ർ​ക്കി​ങ്​ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത്​​. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം 10​ വ​ർ​ഷം കൊ​ണ്ടാ​ണ്​ പൂ​ർ​ത്തി​യാ​ക്കു​ക. ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സു​സ്ഥി​ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും സ്വ​കാ​ര്യ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കാ​നു​മു​ള്ള റി​യാ​ദ് ന​ഗ​ര​സ​ഭ​യു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ‘റി​യാ​ദ് പാ​ർ​ക്കി​ങ്​’ പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsRiyadh car parking scheme
News Summary - Riyadh car parking scheme; The beginning of the first phase
Next Story