പതിറ്റാണ്ടുകളുടെ പ്രവാസം ഓർത്തെടുക്കുന്ന ‘റീ-യൂനിയൻ’ ആഗസ്റ്റ് 17ന്
text_fieldsറിയാദ്: റിയാദ് നഗരത്തിലും സമീപ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രവാസം നയിച്ചു മടങ്ങിയവരുടെയും ഇപ്പോഴും തുടരുന്നവരുടെയും മലയാളി കൂട്ടായ്മ ‘റിയാദ് ഡയസ്പോറ’ രൂപവത്കരിച്ചു. രാഷ്ട്രീയ, സാമുദായിക, വർണ, വർഗ വ്യത്യാസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപവത്കരിച്ചതെന്ന് ഫൗണ്ടിങ് അഡ്വൈസർ ടി.എം. അഹമ്മദ് കോയ പറഞ്ഞു. സംഘടനയെ സക്രിയവും സർഗാത്മകവുമായി മുന്നോട്ട് നയിക്കാൻ പ്രധാന കമ്മിറ്റിയും വിവിധ സബ് കമ്മറ്റികളും രൂപവത്കരിച്ചതായും അദ്ദേഹം അറിയിച്ചു.
ഷകീബ് കൊളക്കാടൻ (ചെയ.), നാസർ കാരന്തൂർ (ജന. കൺ.), അഷ്റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയ.), ബാലചന്ദ്രൻ നായർ (ട്രഷ.), അയ്യൂബ് ഖാൻ (മുഖ്യരക്ഷാ.), നൗഫൽ പാലക്കാടൻ (ചീഫ് കോഓഡിനേറ്റർ), ഉബൈദ് എടവണ്ണ (ഇവൻറ് കൺ.), ഷാജി ആലപ്പുഴ (സൗദി കോഓഡിനേറ്റർ), ബഷീർ പാങ്ങോട് (പബ്ലിക് റിലേഷൻ ഹെഡ്), നാസർ കാരക്കുന്ന് (വൈസ് ചെയ. ആൻഡ് മീഡിയ കൺ.) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
സാംസ്കാരികം, മീഡിയ, കലാകായികം, രക്ഷാധികാരി സമിതി, ഉപദേശകസമിതി തുടങ്ങി എല്ലാ മേഖലയിലും അനുഭവജ്ഞരെയും നൈപുണ്യമുള്ളവരെയും ചേർത്തുള്ള സബ് കമ്മിറ്റികളും നിലവിൽ വന്നു. തൊഴിൽ പ്രവാസം ആരംഭിച്ച കാലം മുതൽ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ലോകത്തിന്റെ വിവിധ കോണുകളിലായി ചിതറിക്കിടക്കുകയാണ്. അവരെയെല്ലാം സൗഹൃദത്തിന്റെ വിശാലമായ കുടക്കീഴിൽ കൊണ്ടുവരികയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഷകീബ് കൊളക്കാടൻ പറഞ്ഞു.
ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ട റിയാദ് എല്ലാവർക്കും വൈകാരികമായ അനുഭവമാണ്. അത് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്പോറയുടേതെന്ന് ഉപദേശക സമിതി ചെയർമാൻ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. സംഘടന നേതൃത്വം നൽകുന്ന പ്രഥമ റീ-യൂനിയൻ സംഗമം ആഗസ്റ്റ് 17ന് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുമെന്നും ദശാബ്ദങ്ങളുടെ സൗഹൃദ സമ്മേളനമെന്ന അപൂർവതക്ക് കോഴിക്കോട് സാക്ഷിയാകുമെന്നും ജനറൽ കൺവീനർ നാസർ കാരന്തൂർ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള റിയാദ് പ്രവാസികൾക്ക് ആഗസ്റ്റ് 12ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് riyadhdiaspora@gmail.com എന്ന വിലാസത്തിലോ +91-8592882356, +91-8606442228, +966 562730751 എന്ന നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവരും വിവിധ ഗൾഫ് രാജ്യങ്ങളിലും യൂറോപ്, അമേരിക്ക തുടങ്ങിയ ദേശങ്ങളിലുമുള്ളവരുമായി റിയാദിലെ മൂൻകാല പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം വൈകീട്ട് ആറ് വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.