റിയാദ് എജു എക്സ്പോ സമാപിച്ചു
text_fieldsറിയാദ്: ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും ഫോക്കസ് ഇന്റർനാഷനൽ റിയാദ് ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച റിയാദ് എജു എക്സ്പോ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപാകരപ്രദമായി. അൽ യാസ്മീൻ സ്കൂളിൽ വിദ്യാർഥികളും രക്ഷിതാക്കളുമടക്കം അറുനൂറിലേറെ പേർ പങ്കെടുത്തു. എ.ഐ, മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, മെഡിക്കൽ സയൻസ്, എൻജിനീയറിങ്, കോമേഴ്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഇൻഡസ്ട്രി വിദഗ്ധർ ക്ലാസെടുത്തു.
റിയാദിലെ എല്ലാ ഇന്ത്യൻ സ്കൂളിലെയും കൂടുതൽ സർവിസുള്ള അധ്യാപകരെയും കഴിഞ്ഞ അധ്യയന വർഷം ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിച്ച ടാലൻറ് ഹണ്ട് സ്കോളർഷിപ് പരീക്ഷയിലെ വിജയികളെയും വേദിയിൽ അനുമോദിച്ചു.
മോട്ടിവേഷനൽ സ്പീക്കറും സൈബർ സെക്യൂരിറ്റി വിദഗ്ധനും മംഗലാപുരം സഹ്യാദ്രി എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായ ഡോ. ആനന്ദ് പ്രഭു നിലവിലെ ജോബ് മാർക്കറ്റ് ഡിമാൻറിനെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളിലെ സംരംഭകത്വം എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിൽ 12-ാം ക്ലാസ് വിദ്യാർഥിയും വി.വി.ജി ആർട്ടിഫിഷ്യൽ ഇൻറലിജിൻസ് കമ്പനി സി.ഇ.ഒയുമായ ന്യുയാം സംസാരിച്ചു.
ആശയ വിനിമയത്തിലുള്ള കരുത്തിലൂടെ മാത്രമേ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കൂവെന്ന് ഇൻറർടെക് ജി.സി.സി സെയിൽസ് മാനേജർ സയ്ദ് ഫൈസൽ പറഞ്ഞു.
ടെക് പ്രോക്സിമ എക്സികുട്ടീവ് ഡയറക്ടർ ശൈഖ് സലിം നയിച്ച പാനൽ ഡിസ്കഷനിൽ ഒറാക്കിൾ സീനിയർ മാനേജർ മുഹമ്മദ് അഹമ്മദ്, സൈബർ സെക്യൂരിറ്റി വിദഗ്ധൻ അമീർ ഖാൻ, ഡോക്ടർ സൈനുൽ ആബിദീൻ, സൈക്കോളജിസ്റ്റ് സുഷമ ഷാൻ, സാബിക് സ്റ്റാഫ് സയൻറിസ്റ്റ് അബ്ദുൽ നിസാർ, റോബോട്ടിക്സ് ഐ.ഒ.ടി ട്രെയിനർ മുഹമ്മദ് റിഷാൻ തുടങ്ങിയവർ ഓരോ മേഖലയിലെയും കരിയർ സാധ്യതകൾ പങ്കുവെച്ചു. ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ എം.സി. മുനീർ സ്വാഗതവും മാർക്കറ്റിങ് മാനേജർ മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.