Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘റി​യാ​ദ് എ​ജു...

‘റി​യാ​ദ് എ​ജു എ​ക്സ്‌​പോ’ സെ​പ്​​റ്റം​ബ​ർ 13ന്

text_fields
bookmark_border
press meet
cancel
camera_alt

റി​യാ​ദ് എ​ജു എ​ക്സ്‌​പോ’ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

റി​യാ​ദ്: ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യും ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘റി​യാ​ദ് എ​ജു എ​ക്സ്‌​പോ’ സെ​പ്​​റ്റം​ബ​ർ13​ന് വൈ​കീ​ട്ട് നാ​ലി​ന്​ അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജി​ൻ​സ്, മെ​ഷീ​ൻ ലേ​ണി​ങ്, ഡേ​റ്റ സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്, കോ​മേ​ഴ്സ് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഓ​രോ മേ​ഖ​ല​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന വി​ദ​ഗ്​​ധ​രാ​ണ് റി​യാ​ദ് ​എ​ജു എ​ക്സ്‌​പോ​യി​ൽ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റും സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ​ഗ്​​ധ​നും മം​ഗ​ലാ​പു​രം സ​ഹ​യാ​ദ്രി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​ആ​ന​ന്ദ് പ്ര​ഭു ജോ​ബ് ‘മാ​ർ​ക്ക​റ്റ് ഡി​മാ​ൻ​ഡി’​നെ കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‘കു​ട്ടി​ക​ളി​ലെ സം​രം​ഭ​ക​ത്വം എ​ങ്ങ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ 12ാം ക്ലാ​സ് പ​ഠി​താ​വും വി​വി​ജി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജി​ൻ​സ് ക​മ്പ​നി​യു​ടെ സി.​ഇ.​ഒ​യു​മാ​യ ന്യു​യാം സം​സാ​രി​ക്കും.

‘കു​ട്ടി​ക​ളി​ലെ ആ​ശ​യ​വി​നി​മ​യ ശേ​ഷി എ​ങ്ങ​നെ മെ​ച്ച​പ്പെ​ടു​ത്താം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്റ​ർ​ടെ​ക് ജി.​സി.​സി സെ​യി​ൽ​സ് മാ​നേ​ജ​രും ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ ചാ​മ്പ്യ​ൻ കൂ​ടി​യാ​യി​ട്ടു​ള്ള സെ​യ്യി​ദ്​ ഫൈ​സ​ൽ ക്ലാ​സെ​ടു​ക്കും. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ൻ​ഡ​സ്‌​ട്രി വി​ദ​ഗ്​​ധ​രെ അ​ണി​നി​ര​ത്തി​യു​ള്ള പാ​ന​ൽ ഡി​സ്ക​ഷ​നാ​യി​രി​ക്കും റി​യാ​ദ് ​എ​ജു എ​ക്സ്‌​പോ​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

പാ​ന​ൽ ഡി​സ്ക​ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാം. എ​ക്സ്​​പോ വേ​ദി​യി​ൽ റി​യാ​ദി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ​യും ഏ​റ്റ​വും സീ​നി​യ​റാ​യ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മേ​യി​ൽ ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ‘ടാ​ല​ൻ​റ്​ ഹ​ണ്ട് സ്കോ​ള​ർ​ഷി​പ്’ പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ളെ​യും ഈ ​വേ​ദി​യി​ൽ അ​നു​മോ​ദി​ക്കും. റി​യാ​ദ് ​എ​ജു എ​ക്സ്‌​പോ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. www.targetglobalacademy.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യു​ന്ന 500 പേ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി ജ​ന​റ​ൽ മാ​നേ​ജ​ർ എം.​സി. മു​നീ​ർ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​സ്‌​ലം, ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​റൂ​സ് വ​ട​ക​ര, റ​ഊ​ഫ് പ​യ​നാ​ട്ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi Arabia NewsEdu Expo
News Summary - Riyadh Edu Expo on September 13
Next Story