Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ സീസൺ:...

റിയാദ്​ സീസൺ: പ്രാപ്പിടിയനുകളുടെ ചിറകടിയിൽ ഉത്സവകാലത്തിന് തുടക്കം

text_fields
bookmark_border
റിയാദ്​ സീസൺ: പ്രാപ്പിടിയനുകളുടെ ചിറകടിയിൽ ഉത്സവകാലത്തിന് തുടക്കം
cancel
camera_alt

റിയാദിലെ മൽഹമിൽ ആരംഭിച്ച ഫാൽക്കൺ മേള

റിയാദ്: കോവിഡി​െൻറ നീണ്ട ഇടവേളക്കു ശേഷം ഉത്സവകാലം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് സൗദി തലസ്ഥാന നഗരി. വടക്കൻ റിയാദിലെ മൽഹം മേഖലയിൽ കൊടിയേറിയ പ്രാപ്പിടിയൻ (ഫാൽക്കൺ) മേളയോടെ നാടും നഗരവും ആഘോഷത്തിമിർപ്പിലേക്ക് നീങ്ങുകയാണ്. ഈ വർഷത്തെ ഫാൽക്കൺ മേള, പ്രദർശനത്തിലും വിൽപനയിലും മാത്രം ഒതുങ്ങുന്നില്ല.

മരുക്കാട്ടിൽ നായാട്ടിനിറങ്ങുന്നവർക്ക് ആവശ്യമായ എല്ലാ സാമഗ്രികളും പരിശീലനവും മേളയുടെ ഭാഗമായുണ്ട്. ദേശീയ പക്ഷിയായ ഫാൽക്കണുകളെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചും 40ഓളം വർഗങ്ങളുള്ള ഈ ഇനത്തി​െൻറ ചരിത്രത്തെ കുറിച്ചും കൃത്യമായ അവബോധം നൽകുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ മേള നഗരിയിൽ തയാറാണ്.

പ്രാപ്പിടിയനുകളുടെ ദേശാടന രീതിയും ജീവിതശൈലിയും ഇര പിടിക്കുന്നതി​െൻറ കൗശലവും ആയുസ്സി​െൻറ കണക്കും ഉൾ​െപ്പടെ സമ്പൂർണ വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ മ്യൂസിയങ്ങൾ മേളയിൽ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കും വിധം മനോഹരമായി രൂപകൽപന ചെയ്തിട്ടുണ്ട്.

മരുഭൂമിയുടെ ഉൾഭാഗങ്ങളിലേക്ക് പോയി രാപ്പാർക്കാനും നായാട്ടിനും പോകുന്നവർക്ക് ആവശ്യമായ ഓഫ് റോഡ് വാഹനങ്ങൾ, പ്രത്യേകയിനം വസ്​ത്രങ്ങൾ, വേട്ടക്കുള്ള ആയുധങ്ങൾ, മരുഭൂമിയിൽ തമ്പുകൾ നിർമിക്കുന്നതിനാവശ്യമായ ഷീറ്റുകൾ തുടങ്ങി എല്ലാ സാമഗ്രികളും മേളയിൽ വിൽപനക്കും പ്രദർശനത്തിനുമായുണ്ട്.

പ്രദർശന നഗരിയിലേക്ക് കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനം സൗജന്യമാണ്​​. മുൻകൂട്ടി രജിസ്​റ്റർ ചെയ്യേണ്ടതില്ല.

രാജ്യം കൊടുംചൂടിൽ നിന്ന് തണുപ്പിലേക്ക് നീങ്ങുന്നതി​െൻറ സൂചനകൾ കിട്ടി തുടങ്ങിയതോടെ വിനോദ സഞ്ചാരികൾ അവരുടെ യാത്രകൾ ക്രമീകരിച്ചു തുടങ്ങിയിട്ടുണ്ട്. മണൽ കുന്നുകൾക്ക് മുകളിൽ കൂടാരമുണ്ടാക്കിയും തീകാഞ്ഞും ഭക്ഷണം പാകം ചെയ്തും വാരാന്ത്യങ്ങൾ ഇനി സജീവമാകും.

ഈ മാസം 20ന് റിയാദ് സീസൺ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നതോടെ നഗരം തീർത്തും ഉത്സവ ലഹരിയിലമരും. 14 മേഖലകളിലായി 5.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 7,500 ഓളം പരിപാടികൾ അരങ്ങ് തകർക്കും.

സംഗീത പരിപാടികൾ, അറബ് - അന്താരാഷ്‌ട്ര നാടകങ്ങൾ, കവിയരങ്ങുകൾ, റെസ്​ലിങ് മത്സരങ്ങൾ, സർഗസംവാദങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് ജനറൽ എൻറർടെയ്ൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പുതുവർഷാരംഭത്തി​െൻറ കൊടും തണുപ്പിൽ സീസണ് ചൂടു പകരാൻ ലോക പ്രസിദ്ധ ഫുട്ബാൾ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും പറന്നിറങ്ങും.

പ്രാദേശിക ക്ലബ്ബുകളായ അല്‍ ഹിലാല്‍, അല്‍ നസ് തുടങ്ങിയവയോടാണ്​ ലോകോത്തര താരങ്ങളടങ്ങിയ പി.എസ്​.ജി മത്സരിക്കുക.

വിദേശികളും സ്വദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള രണ്ട് താരങ്ങൾ കാലു കുത്തുന്നതോടെ സീസൺ രണ്ടി​െൻറ ആഘോഷവും ആവേശവും അത്യുന്നതിയിലെത്തും.

ഭക്ഷ്യ വിനോദസഞ്ചാരത്തി​െൻറ ഭാഗമായി വൈവിധ്യങ്ങളായ രുചിക്കൂട്ടുകളോടെ ഇരുനൂറോളം റസ്​റ്റാറൻറുകളും 70 കഫേകളും നഗരത്തിൽ ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 20 ന് ഇതെല്ലാം ആസ്വാദകർക്ക് മുന്നിൽ തുറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:falcon festivalRiyadh
News Summary - Riyadh Falcon Festival
Next Story