Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘റിയാദ് ഫ്രണ്ട്’...

‘റിയാദ് ഫ്രണ്ട്’ വാണിജ്യ ഏരിയയുടെ പേര്​ ഇനി ‘റോഷൻ ഫ്രണ്ട്​’

text_fields
bookmark_border
riyadh front
cancel
camera_alt

റി​യാ​ദ്​ ഫ്ര​ണ്ട്​

റി​യാ​ദ്​: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ഷോ​പ്പി​ങ്, ബി​സി​ന​സ് ല​ക്ഷ്യ​സ്ഥാ​ന​മാ​യ ‘റി​യാ​ദ് ഫ്ര​ണ്ടി’​െൻറ പേ​ര്​ ‘റോ​ഷ​ൻ ഫ്ര​ണ്ട്​’ എ​ന്നാ​ക്കി മാ​റ്റും. രാ​ജ്യ​ത്തെ പ്ര​മു​ഖ ദേ​ശീ​യ റി​യ​ൽ എ​സ്​​റ്റേ​റ്റ് ഡെ​വ​ല​പ്പ​റും പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ടി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ളി​ലൊ​ന്നു​മാ​യ റോ​ഷ​ൻ ഗ്രൂ​പ്പാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

റോ​ഷ​ൻ ഫ്ര​ണ്ട്​ എ​ന്ന പു​ന​ർ​നാ​മ​ക​ര​ണം അ​തി​ലെ താ​മ​സ​ക്കാ​രു​ടെ ജീ​വി​ത​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക​യും പാ​ർ​പ്പി​ടം, ജോ​ലി, വി​നോ​ദം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ക്കു​ന്ന പു​തി​യ ജീ​വി​ത​ശൈ​ലി പ്ര​ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന സം​യോ​ജി​ത​വും സു​സ്ഥി​ര​വു​മാ​യ സ​മൂ​ഹ​ത്തെ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഗ്രൂ​പ്പി​െൻറ പ്ര​തി​ബ​ദ്ധ​ത​യു​ടെ സ്ഥി​രീ​ക​ര​ണ​​മാ​ണെ​ന്ന്​ റോ​ഷ​ൻ ഗ്രൂ​പ് സൂ​ചി​പ്പി​ച്ചു.

പേ​ര് മാ​റ്റു​ന്ന​ത് രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ഗ​ര​ജീ​വി​ത​ത്തി​െൻറ ഭാ​വി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള മി​ക​വി​െൻറ​യും ഉ​യ​ർ​ച്ച​യു​ടെ​യും പു​തി​യ യു​ഗ​ത്തെ​യാ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും റോ​ഷ​ൻ ഗ്രൂ​പ്​ പ​റ​ഞ്ഞു.

റി​യാ​ദ്​ ഫ്ര​ണ്ടി​െൻറ പു​ന​ർ​നാ​മ​ക​ര​ണം റോ​ഷ​െൻറ ന​ഗ​ര​വി​ക​സ​ന ത​ന്ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​ണെ​ന്ന്​ സി.​ഇ.​ഒ ഡേ​വി​ഡ് ഗ്രോ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്​ രാ​ജ്യ​ത്തി​െൻറ ന​ഗ​ര ഭൂ​പ്ര​കൃ​തി മാ​റ്റു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത സ്ഥി​രീ​ക​രി​ക്കു​ന്നു.

ഇ​ത് ഗ്രൂ​പ്പി​െൻറ യാ​ത്ര​യി​ലെ കേ​ന്ദ്ര​ബി​ന്ദു​വി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. അ​തി​െൻറ കാ​ഴ്ച​പ്പാ​ടി​നെ റി​യാ​ദി​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്തും പൊ​തു​വേ രാ​ജ്യ​ത്തി​െൻറ ത​ല​ത്തി​ലും മൂ​ർ​ത്ത​മാ​യ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യു​ന്നു​വെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

റോ​ഷ​ൻ ഫ്ര​ണ്ട് അ​തി​െൻറ എ​ട്ട് ഘ​ട്ട വി​ക​സ​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഭ​വ​ന​വി​ത​ര​ണ പ​ദ്ധ​തി​യി​ലേ​ക്ക് ഏ​ക​ദേ​ശം 30,000 പു​തി​യ വീ​ടു​ക​ൾ ചേ​ർ​ക്കും. വി​സ്തീ​ർ​ണം ഏ​ക​ദേ​ശം 80,000 ച​തു​ര​ശ്ര മീ​റ്റ​റാ​ണ്. പ്ര​തി​വ​ർ​ഷം 10​ ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്നു. ലോ​കോ​ത്ത​ര ആ​ധു​നി​ക തൊ​ഴി​ലി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 80,000 ച​തു​ര​ശ്ര മീ​റ്റ​ർ വാ​ണി​ജ്യ മേ​ഖ​ല​ക്കു​ണ്ട്.

ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ർ​ക്കു​ക​ളും ഹ​രി​ത​യി​ട​ങ്ങ​ളും പ​ദ്ധ​തി​യെ വേ​റി​ട്ടു​നി​ർ​ത്തു​ന്നു. കൂ​ടാ​തെ ഫി​റ്റ്ന​സ് സെൻറ​ർ, ഫോ​ർ സ്​​റ്റാ​ർ ഹോ​ട്ട​ൽ, മീ​റ്റി​ങ്​ റൂ​മു​ക​ൾ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ളു​ക​ൾ എ​ന്നി​ങ്ങ​നെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Riyadh Front Commercial Area Named as Roshan Front
Next Story