റിയാദ് ഇന്ത്യൻ അസോസിയേഷൻ ഓണം ആഘോഷിച്ചു
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണാഘോഷം സംഘടിപ്പിച്ചു. 400 ൽപരം ആളുകൾ പങ്കെടുത്തു. മാവേലി എഴുന്നള്ളിപ്പ്, ചെണ്ടമേളം, താലപ്പൊലി, പുലിക്കളി, തിരുവാതിര, വിഭവസമൃദ്ധമായ സദ്യ എന്നിവകൊണ്ട് കേരളത്തനിമ വിളിച്ചോതിയതായിരുന്നു ഓണാഘോഷം.
യൂനിറ്റു തല പൂക്കളം മത്സരത്തിൽ ഒന്നാം സ്ഥാനം സുലൈ-റൗദ യൂനിറ്റും രണ്ടാംസ്ഥാനം ശുമൈസി യൂനിറ്റും മൂന്നാം സ്ഥാനം ഹാര യൂനിറ്റും നേടി. കളറിങ്, ഡ്രോയിങ്, ഫാൻസി ഡ്രസ് മത്സരങ്ങളും സംഘടിപ്പിച്ചു. പ്രണിത മുത്തുക്കണ്ണനും മേദിനി പളനിയപ്പനും കേവിൻ കൃശാവന്തും സമ്മാനാർഹരായി.
സബ് ജൂനിയർ വിഭാഗം കളറിങ്ങിൽ അവനിക,ദേവിന, ശ്രീയ രതീഷ് എന്നിവർ വിജയികളായി. ഫാൻസി ഡ്രസ് മത്സരത്തിൽ യഥാക്രമം മേദിനി പളനിയപ്പൻ, സായ് സിനിൽ, ശ്രീയ രതീഷ് എന്നിവർ വിജയികളായി. വൈകീട്ട് നടന്ന കലാസാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിയാദ് തമിഴ് സംഘം പ്രസിഡൻറ് വെട്രിവേൽ, റിയാദ് ഇന്ത്യൻ മിഡിയ ഫോറം ഭാരവാഹി ഷിബു ഉസ്മാൻ, മുസ്താഖ് മുഹമ്മദ് അലി, സന്തോഷ് വിൽഫ്രെഡ്, കബീർ പട്ടാമ്പി, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. മഹേഷ് മുരളീധരൻ സ്വാഗതവും സെക്രട്ടറി ടി.എൻ.ആർ. നായർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് മഹേഷ് മുരളീധരൻ നേതൃത്വം നല്കി.
മാത്യു ഇടിക്കുള മാവേലിയായി വേഷമിട്ടു. ഡെന്നി ഇമ്മട്ടി, ജോർജ് ജേക്കബ്, സിനിൽ സുഗതൻ, ജുബിൻ പോൾ, ഉമർ കുട്ടി, ഇസ്സക്കി, ബിജു ജോസഫ്, അരുൺ കുമാരൻ, അജുമോൻ തങ്കച്ചൻ, ബിനു ധർമരാജ്, രാജേഷ് ഫ്രാൻസിസ്, ഹബീബ്, ശിവകുമാർ, മുത്തുക്കണ്ണൻ, രതീഷ്, അറക്കൽ ജോസഫ്, കിഷോർ കുമാർ, ജോൺ ക്ലീറ്റസ്, നിഖിൽ മോഹൻ, സൂരജ് വത്സല, രാജേഷ് കുമാര്‍, കിരണ്‍ എന്നിവർ നേതൃത്വം നല്കി.
അൽ റയ്യാൻ പോളിക്ലിനിക് മെഡിക്കൽ ക്യാമ്പ് ഒരുക്കി. ബീറ്റ്സ് ഓഫ് റിയാദ് അവതരിപ്പിച്ച നാസിക് ധോൽ പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.