‘റിഫ’ പുരസ്കാരം അഡ്വ. ജയശങ്കറിന് സമ്മാനിച്ചു
text_fieldsറിയാദ്: 2024ലെ റിയാദ് ഇന്ത്യൻ ഫ്രൻഡ്ഷിപ് അസോസിയേഷൻ (റിഫ) പുരസ്കാരം അഡ്വ. ജയശങ്കറിന് സമ്മാനിച്ചു. റിഫയുടെ പ്രവർത്തകരും അഭ്യുദയാംഷികളുമടക്കം നിരവധി പേരുടെ സാന്നിധ്യത്തിൽ ആലുവയിലെ പെരിയാർ ഹോട്ടലിൽ ഒരുക്കിയ വേദിയിൽ അരലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം പ്രസിഡൻറ് നിബു വർഗീസ് കൈമാറി.
കഴിഞ്ഞ ആഗസ്റ്റ് 30ന് റിയാദിൽവെച്ച് നൽകാൻ തീരുമാനിച്ചിരുന്ന പുരസ്കാരം പരിപാടിക്കെതിരായ സൈബർ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയും വേദി കേരളത്തിലേക്ക് മാറ്റുകയുമായിരുന്നു. ജനങ്ങളുടെ പൊതുതാൽപര്യങ്ങൾക്കും പൊതുനന്മക്കും വേണ്ടി ഇടപെടുമ്പോൾ ഇത്തരം ആക്രമണങ്ങൾ സ്വഭാവികമാണെന്നും നിക്ഷിപ്ത താൽപര്യക്കാരുടെ സംഘടിത പ്രതിരോധങ്ങളെ ഇച്ഛാശക്തിയോടെ നേരിടുമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് അഡ്വ. ജയശങ്കർ വ്യക്തമാക്കി.
ചടങ്ങിൽ റിഫയുടെ മുൻ പ്രസിഡന്റ് ജിമ്മി പോൾസൺ സ്വാഗതം ആശംസിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, മുൻ പ്രസിഡൻറ് മോഹൻദാസ് ചേമ്പിൽ, മുൻ ഭാരവാഹികളായ ദേവദാസ് കാടഞ്ചേരി, പ്രദീപ് മേനോൻ, ജയശങ്കർ പ്രസാദ്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.