Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഇ​ന്ത്യ​ൻ...

റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ 40ാം വാ​ർ​ഷി​കം സ​മാ​പി​ച്ചു

text_fields
bookmark_border
റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ 40ാം വാ​ർ​ഷി​കം സ​മാ​പി​ച്ചു
cancel
camera_alt

റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ 40ാം വാ​ർ​ഷി​ക സ​മാ​പ​ന സ​മ്മേ​ള​നം ശൈ​ഖ് ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ ഉ​മ​ർ അ​ൽ​മ​ർ​ശ​ദ്

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: സൗ​ദി മ​ത​കാ​ര്യ വ​കു​പ്പി​​ന്റെ​യും ദ​അ്‌​വ ആ​ൻ​ഡ്​ അ​വ​യ​ർ​ന​സ് സൊ​സൈ​റ്റി​ക​ളു​ടെ​യും അം​ഗീ​കാ​ര​മു​ള്ള റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ആ​ച​രി​ച്ചു​വ​ന്ന 40ാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ‘നാ​ൽ​പ്പ​തി​ന്റെ നി​റ​വി​ൽ ന​വോ​ത്ഥാ​ന​ത്തി​​ന്റെ പു​തി​യ കാ​ല​ത്തേ​ക്ക്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വൈ​കീ​ട്ട് ഏ​ഴി​ന്​ സ​മ്മേ​ള​നം ദ​അ്‌​വ ആ​ൻ​ഡ​ള അ​വ​യ​ർ​ന​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ശൈ​ഖ് ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ ഉ​മ​ർ അ​ൽ​മ​ർ​ശ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സെ​ന്റ​ർ പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​ൽ ഖ​യ്യും ബു​സ്താ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ൻ​സാ​ർ ന​ന്മ​ണ്ട, ഐ.​എ​സ്.​എം സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ സ്വ​ലാ​ഹി ആ​ല​പ്പു​ഴ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ദ​അ്‌​വ ആ​ൻ​ഡ്​ അ​വ​യ​ർ​ന​സ് സൊ​സൈ​റ്റി പ്ര​ബോ​ധ​ക വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ് മാ​ഹി​ർ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഹ​മാ​മി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ സ്വാ​ഗ​ത​വും സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​സാ​ഖ് സ്വ​ലാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു. ഫ​ർ​ഹാ​ൻ ഇ​സ്​​ലാ​ഹി ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു.

ലേ​ൺ ദ ​ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്​​ട്ര ഓ​ൺ​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന വി​ത​ര​ണ​വും കെ.​എ​ൻ.​എം വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സൗ​ദി​യി​ൽ ന​ട​ത്തി​യ അ​ഞ്ച്, ഏ​ഴ്​ ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ​യി​ൽ​നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു. കെ.​എ​ൻ.​എം സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി.

രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ച്ച പ​രി​പാ​ടി രാ​ത്രി 10.30 വ​രെ നീ​ണ്ടു​നി​ന്നു. രാ​വി​ലെ ന​ട​ന്ന വ​ള​ന്റി​യ​ർ മീ​റ്റി​ൽ ക്യാ​പ്റ്റ​ൻ ഇ​ഖ്ബാ​ൽ വേ​ങ്ങ​ര സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ട്​ മു​ത​ൽ നാ​ലു വേ​ദി​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ​ല​ഫി മ​ദ്റ​സ ഒ​രു​ക്കി​യ ‘മു​ക്തി- ല​ഹ​രി മ​ര​ണ​ത്തി​​ന്റെ വ്യാ​പാ​രി’ ല​ഹ​രി വി​രു​ദ്ധ എ​ക്സി​ബി​ഷ​ൻ കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണ മി​ക​വി​നാ​ൽ ശ്ര​ദ്ധേ​യ​മാ​യി.

ല​ഹ​രി വി​രു​ദ്ധ പാ​ന​ൽ ഡി​സ്ക​ഷ​നി​ൽ ഡോ. ​എ​സ്. അ​ബ്​​ദു​ൽ അ​സീ​സ്, ഖു​ദ്റ​ത്തു​ള്ള ന​ദ്​​വി, ഉ​സാ​മ മു​ഹ​മ്മ​ദ്, വി.​ജെ. ന​സ​റു​ദ്ദീ​ൻ, അ​ഡ്വ. അ​ബ്​​ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​സ്സ​ലാം ബു​സ്താ​നി, സാ​ജി​ദ് കൊ​ച്ചി എ​ന്നി​വ​ർ പാ​ന​ൽ ഡി​സ്ക​ഷ​ൻ നി​യ​ന്ത്രി​ച്ചു. ഐ.​എ​സ്.​എം ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ സൗ​ദി​ത​ല ഉ​ദ്ഘാ​ട​നം ഡോ. ​എ​സ്. അ​ബ്​​ദു​ൽ അ​സീ​സ്, പി. ​നൗ​ഷാ​ദ് അ​ലി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ‘പ്ര​പ​ഞ്ചം: വി​വ​ര​ണാ​തീ​ത​മാ​യ അ​ത്ഭു​തം’ ഡോം ​ലൈ​വ് ഷോ​യും അ​ര​ങ്ങേ​റി.

കു​ട്ടി​ക​ൾ​ക്കാ​യി ‘വി​ങ്സ്’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​യും ന​ട​ന്നു. വി​വി​ധ ഗെ​യി​മു​ക​ളും ‘കു​ട്ടി​വ​ര’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക മ​ത്സ​ര​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversaryIndian Islahi CenterSaudi Arabia
News Summary - Riyadh Indian Islahi Center 40th anniversary
Next Story