റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വിദ്യാഭ്യാസ പരിപാടി നാളെ
text_fieldsറിയാദ്: 'എഫക്ച്വൽ ഹൗവേഴ്സ്' എന്ന പേരിൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടി വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ നടക്കും. വിദ്യാഭ്യാസരംഗത്തെ ആധുനിക മാറ്റങ്ങൾ, കുട്ടികളുടെ പഠനരംഗത്തെ വൈകല്യങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ, രക്ഷിതാക്കൾ കുട്ടികളോട് പുലർത്തേണ്ട നിഷ്കർഷതകൾ, സ്വഭാവ സവിശേഷതകൾ, പ്രവാചക മാതൃകകൾ എന്നീ വിഷയങ്ങളിൽ വ്യത്യസ്ത ക്ലാസുകൾക്ക് കേരളത്തിൽനിന്നും എത്തിയ വിദഗ്ധർ നേതൃത്വം നൽകും.
വിദ്യാഭ്യാസ വിചക്ഷണരായ ഡോ. അബ്ദുസ്സലാം കണ്ണിയൻ, എൻജി. റാഷിദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. പ്രഫ. എം. അബ്ദുറഹ്മാൻ സലഫി 'മുഹമ്മദ് നബി ജീവിതവും, സന്ദേശവും' എന്ന വിഷയത്തിൽ ഉൽബോധനം നടത്തും. പരിപാടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0550524242, 0507462528, 0556113971 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പരിപാടിയിൽ പങ്കെടുക്കുന്നവർക്കുള്ള എല്ലാ സൗകര്യങ്ങളും റിയാദ് സലഫി മദ്റസയിൽ ഒരുക്കിയതായും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറർ മുഹമ്മദ് സുൽഫിക്കർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.