റിയാദ് ഇസ്ലാമിക് സ്റ്റുഡൻറ്സ് കോൺക്ലേവ് ഡിസംബർ 20ന്
text_fieldsറിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ മലയാളി വിദ്യാർഥികൾക്ക് വേണ്ടി റിയാദിൽ ഡിസംബർ 20ന് സംഘടിപ്പിക്കുന്ന റിയാദ് ഇസ്ലാമിക് സ്റ്റുഡൻറ്സ് കോൺക്ലേവ് (റിസ്കോൺ) പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ശരീഫ് ഏലാംകോട് നിർവഹിച്ചു.
പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, സി.പി. സലീം, ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ്, കൺവീനർ ജാഫർ പൊന്നാനി, സൗദി നാഷനൽ ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി, സെക്രട്ടറി ഉമർ ശരീഫ്, വിസ്ഡം സ്റ്റുഡൻറ്സ് ഗ്ലോബൽ വിങ് ചെയർമാൻ അമീൻ സലീഫ്, കൺവീനർ ആദിൽ സെർഹാൻ, ആർ.ഐ.സി.സി സ്റ്റുഡൻറ്സ് വിങ് ചെയർമാൻ ഷഹജാസ് പയ്യോളി, കൺവീനർ സുൽഫിക്കർ പാലക്കാഴി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.