റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നു
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുഅയിലജ് പറഞ്ഞു.
മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചു കഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ് വികസിപ്പിക്കേണ്ടത്.
ഒന്നാം ടെർമിനലിെൻറ നവീകരണവും വികസനവും വൈകാതെ ആരംഭിക്കും. പ്രവൃത്തി പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും. പണി പൂർത്തിയായാൽ മാത്രമേ ഇത് ഒന്നാം ടെർമിനലിലേക്ക് പുനസ്ഥാപിക്കുകയുള്ളൂ. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.